സെലക്ടർമാർ നോക്കി വെച്ചേക്കുന്ന താരങ്ങൾ ഇവരൊക്കെ :വെളിപ്പെടുത്തി ചീഫ് സെലക്ടർമാർ

images 2022 01 01T164745.364 1

കഴിഞ്ഞ ദിവസമാണ് സൗത്താഫ്രിക്കക്ക്‌ എതിരായ ടെസ്റ്റ്‌ പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. പരിക്കിനെ തുടർന്ന് നാഷണൽ ക്രിക്കറ്റ്‌ അക്കാഡമിയിൽ പരിശീലനതിലുള്ള രോഹിത്തിന് പകരം ലോകേഷ് രാഹുലാണ് ഇന്ത്യൻ ടീമിനെ ക്യാപ്റ്റനായി നയിക്കുന്നത്. കൂടാതെ ഋതുരാജ് ഗെയ്ക്ഗ്വാദ്, വെങ്കടേഷ് അയ്യർ എന്നിവർക്കും ഏകദിന ടീമിലേക്ക് ആദ്യമായി സ്ഥാനം ലഭിച്ചു. നാല് വർഷങ്ങൾക്ക്‌ ശേഷം ഇന്ത്യൻ ഏകദിന ടീമിലേക്ക് ഇടം ലഭിച്ച ഓഫ് സ്പിന്നർ അശ്വിൻ കയ്യടികൾ നെടുമ്പോൾ ഏറ്റവും അധികം ശ്രദ്ധേയമായി മാറുന്നത് ഐപിഎല്ലിൽ അടക്കം തിളങ്ങിയ ചില താരങ്ങൾക്ക് സെലക്ഷൻ കമ്മിറ്റി അവസരം ലഭിച്ചില്ല എന്നതാണ്. ഒപ്പം ഏകദിന ലോകകപ്പ് മുന്നിൽ കണ്ടുള്ള മാറ്റങ്ങൾക്ക് ഇനിയുള്ള ചില ഏകദിന പരമ്പരകളിൽ സാധ്യതയുണ്ടെന്നും സെലക്ഷൻ കമ്മിറ്റി ചെയർമാൻ സൂചന നൽകി.

ഏകദിന ടീമിലേക്ക് ആദ്യമായി സ്ഥാനം ലഭിച്ച വെങ്കടേഷ് അയ്യറിലും ഋതുരാജ് ഗെയ്ക്ഗ്വാദിലും തങ്ങൾക്ക് വളരെ ഏറെ പ്രതീക്ഷകളുണ്ടെന്ന് പറഞ്ഞ സെലക്ഷൻ കമ്മിറ്റി ചെയർമാനായ ചേതൻ ശർമ്മ വരാനിരിക്കുന്ന ടി :20 ലോകകപ്പും ഏകദിന ലോകകപ്പുമാണ് ലക്ഷ്യമെന്ന് വിശദമാക്കി. എന്നാൽ മികച്ച പ്രകടനങ്ങൾ അടിസ്ഥാനത്തിൽ സെലക്ഷൻ കമ്മിറ്റിക്ക്‌ മുൻപിലായി വളരെ സജീവമായിട്ടുള്ള 5 താരങ്ങൾ ആരൊക്കെയെന്നും ചേതൻ ശർമ്മ വ്യക്തമാക്കി.ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിലും സയ്യദ് മുഷ്‌താഖ് അലി ട്രോഫിയിലും തിളങ്ങിയ ചില യുവ താരങ്ങളെ സെലക്ഷൻ കമ്മിറ്റി വളരെ ആകാംക്ഷയോടെ നോക്കുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ.

See also  WPL 2024 : ടൂര്‍ണമെന്‍റിലെ താരം സര്‍പ്രൈസ്. സജനക്കും അവാര്‍ഡ്

ആൾറൗണ്ടർ ഋഷി ധവാൻ, വെടിക്കെട്ട് ബാറ്റ്‌സ്മാൻ ഷാരൂഖ് ഖാൻ, പേസർ ഹർഷൽ പട്ടേൽ,സ്പിന്നർ രവി ബിഷ്ണോയി,ഫാസ്റ്റ് ബൗളർ ആവേശ് ഖാൻ എന്നിവരേ ഇതിനകം തന്നെ സെലക്ഷൻ കമ്മിറ്റി നോട്ടമിട്ടുണ്ടെന്ന് പറഞ്ഞ ചീഫ് സെലക്ടർ ഇവർക്കെല്ലാം ഭാവിയിൽ അവസരം ലഭിക്കുമെന്നും ചൂണ്ടികാട്ടി.

Scroll to Top