വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ കളിക്കാന്‍ ഇന്ത്യന്‍ താരം രവിചന്ദ്രൻ അശ്വിന്‍ കളിക്കാന്‍ യോഗ്യനല്ലാ എന്ന് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ്. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ സ്ക്വാഡില്‍ ഇടം നേടാന്‍ അശ്വിന് സാധിച്ചിരുന്നു. ചെന്നൈയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഒരു മത്സരത്തിൽ മാത്രമാണ് അശ്വിൻ കളിച്ചത്.
അശ്വിന്‍റെ ബാറ്റിംഗിലും ഫീൽഡിംഗിലും ഉള്ള സംഭാവനകളിലേക്ക് വിരൽ ചൂണ്ടിയാണ് യുവരാജ് സംസാരിച്ചത്.
“അശ്വിൻ ഒരു മികച്ച ബൗളറാണ്, പക്ഷേ ഏകദിനത്തിലും ടി20യിലും അവൻ അർഹനാണെന്ന് ഞാൻ കരുതുന്നില്ല, അവൻ ബോളിംഗില്‍ വളരെ മികച്ചവനാണ്, പക്ഷേ അവൻ ബാറ്റിൽ എന്താണ് കൊണ്ടുവരുന്നത്? അതോ ഫീൽഡർ എന്ന നിലയിലോ? ടെസ്റ്റ് ടീമിൽ, ഓക്കെ, പക്ഷേ, വൈറ്റ്-ബോൾ ക്രിക്കറ്റിൽ, അവൻ ഒരു സ്ഥാനത്തിന് അർഹനാണെന്ന് ഞാൻ കരുതുന്നില്ല,” രണ്ട് തവണ ലോകകപ്പ് ജേതാവായ യുവരാജ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
Format | Innings | Runs | Average | Strike Rate | 100s | 50s |
---|---|---|---|---|---|---|
Test | 134 | 3193 | 26.83 | 54.64 | 5 | 14 |
ODI | 63 | 707 | 16.44 | 86.96 | 0 | 1 |
T20I | 19 | 184 | 26.29 | 115.0 | 0 | 0 |
IPL | 85 | 714 | 13.22 | 118.8 | 0 | 1 |
2011 മുതല്‍ 2017 വരെ ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമിന്‍റെ പ്രധാന താരമായിരുന്നു അശ്വിന്‍. വിരാട് കോഹ്ലി ക്യാപ്റ്റന്‍ ആയതോടെ കുല്‍ദിപ് – ചഹല്‍ കൂട്ടൂകെട്ട് ഉയര്‍ന്നതോടെ അശ്വിന്‍റെ സ്ഥാനം നഷ്ടമായി. എന്നാല്‍ ലോകകപ്പുകളില്‍ അശ്വിന് സ്ഥാനം ലഭിക്കുകയുണ്ടായി. 2021 ലെ ലോകകപ്പില്‍ ചഹലിനെ മറികടന്നു അശ്വിന്‍ ഇടം പിടിച്ചിരുന്നു.
Format | Innings | Wickets | Economy |
---|---|---|---|
Test | 179 | 490 | 2.76 |
ODI | 114 | 156 | 4.93 |
T20I | 65 | 72 | 6.91 |
IPL | 194 | 171 | 7.01 |