ഇന്ത്യൻ ടീമിന്റെ മെന്ററാവാൻ ഞാൻ ആഗ്രഹിക്കുന്നു. ട്രോഫി ക്ഷാമത്തിന് അറുതി വരുമെന്ന് യുവരാജ് സിംഗ്.

yuvraj singh has quit 1560161692

ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച മധ്യനിര ബാറ്റർമാരിൽ ഒരാളാണ് ഇന്ത്യൻ താരം യുവരാജ് സിംഗ്. ഇന്ത്യക്കായി വലിയ ടൂർണമെന്റുകളിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത പാരമ്പര്യമാണ് യുവരാജിനുള്ളത്. 2007 ട്വന്റി l20 ലോകകപ്പിലും 2011 ഏകദിന ലോകകപ്പിലും ഇന്ത്യ കിരീടം സ്വന്തമാക്കിയപ്പോൾ യുവരാജ് സിംഗ് ആയിരുന്നു ടൂർണമെന്റുകളിലെ താരം.

യുവരാജ് വിരമിച്ചതിന് ശേഷം ഒരു ഐസിസി ട്രോഫി സ്വന്തമാക്കാൻ ഇന്ത്യൻ ടീമിന് സാധിച്ചിട്ടില്ല.പ്രധാനമായും താരങ്ങൾക്ക് നോക്കൗട്ട് മത്സരങ്ങളിൽ ഉണ്ടാവുന്ന സമ്മർദ്ദമാണ് ഇതിന് കാരണം എന്ന് വിലയിരുത്തപ്പെടുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യൻ ടീമിന്റെ മെന്ററായി പ്രവർത്തിക്കാൻ തനിക്കുള്ള താല്പര്യത്തെപ്പറ്റി യുവരാജ് സിംഗ് പറയുകയുണ്ടായി

“ഇന്ത്യ കഴിഞ്ഞ സമയങ്ങളിൽ ഒരുപാട് ഫൈനൽ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. പക്ഷേ ഒരെണ്ണത്തിൽ പോലും വിജയിക്കാൻ സാധിച്ചിട്ടില്ല. അതിൽ ഒരു ഫൈനലിൽ ഞാനും അംഗമായിരുന്നു. 2017ൽ പാകിസ്ഥാനെതിരായ ഫൈനൽ മത്സരത്തിൽ. അന്നും നമ്മൾ പരാജയമറിഞ്ഞു. അതേസമയം ഓസ്ട്രേലിയക്ക് 6 ലോകകപ്പുകൾ വിജയിക്കാൻ സാധിച്ചു. നമുക്ക് വിജയിക്കാൻ സാധിച്ചത് 2 ലോകകപ്പുകൾ മാത്രമാണ്. ഏത് തരത്തിൽ കളിച്ചാൽ ലോകകപ്പ് വിജയിക്കാൻ സാധിക്കും എന്നത് നമ്മൾ ഇനിയും പരിശോധിച്ചു പോകേണ്ടതുണ്ട്.”- യുവരാജ് സിംഗ് പറയുന്നു

“നോക്കൗട്ട് മത്സരങ്ങളിലേക്ക് വരുമ്പോൾ ഇന്ത്യയ്ക്ക് ചില കാര്യങ്ങൾ നഷ്ടമാകുന്നതായി തോന്നിയിട്ടുണ്ട്. വലിയ മത്സരങ്ങളിൽ എത്തുമ്പോൾ നമ്മൾ ശാരീരികമായി നന്നായി തയ്യാറെടുക്കാറുണ്ട്. പക്ഷേ മാനസികപരമായി നമുക്ക് കൃത്യമായി രീതിയിൽ തീരുമാനങ്ങൾ എടുത്തു പോകാൻ സാധിക്കുന്നില്ല.””യുവ താരങ്ങൾക്ക് നല്ല രീതിയിൽ തന്നെ പ്രചോദനങ്ങൾ നൽകേണ്ടതുണ്ട്. സമ്മർദ്ദങ്ങൾ കൃത്യമായി ഇല്ലാതാക്കാൻ അവരെ പഠിപ്പിക്കുകയും, അവരുടേതായ സ്വതസിദ്ധമായ ശൈലിയിൽ കളിക്കാൻ പ്രചോദനം നൽകുകയും ചെയ്യണം.”

Read Also -  തന്റെ കരിയർ നശിപ്പിച്ചത്തിൽ ധോണിയ്ക്കും കോഹ്ലിയ്ക്കും പങ്കുണ്ടെന്ന് അമിത് മിശ്ര.

അതാണ് നമുക്ക് മുൻപിലുള്ള വെല്ലുവിളി. മത്സരം നമുക്ക് അനുകൂലമായാണ് പലപ്പോഴും ഉണ്ടാവാറുള്ളത്. മാത്രമല്ല നമ്മുടെ താരങ്ങൾക്കൊക്കെയും സമ്മർദ്ദങ്ങൾക്കിടയിലും നന്നായി ബാറ്റ് ചെയ്യാൻ സാധിക്കും. എന്നാൽ ഒന്നോ രണ്ടോ താരങ്ങൾ മാത്രം ഇത്തരം കാര്യങ്ങൾ ചെയ്തിട്ട് കാര്യമില്ല. മുഴുവൻ ടീമും ഇത്തരത്തിൽ ശ്രമിക്കണം.”- യുവരാജ് കൂട്ടിച്ചേർക്കുന്നു.

“മെന്ററിങ് എന്നത് എനിക്ക് ഒരുപാട് ഇഷ്ടമുള്ള കാര്യമാണ്. വരും വർഷങ്ങളിൽ എന്റെ കുട്ടികൾ സെറ്റിലായ ശേഷം ഞാൻ ക്രിക്കറ്റിലേക്ക് തിരികെ പോകാനാണ് ആഗ്രഹിക്കുന്നത്. അവിടെ യുവതാരങ്ങൾക്ക് മികച്ച രീതിയിൽ പ്രചോദനം നൽകാനും ഞാൻ തയ്യാറാണ്.”

വലിയ ടൂർണമെന്റുകളിൽ ഇന്ത്യ ഒരുപാട് മാനസിക വെല്ലുവിളികൾ നേരിടുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. ഭാവിയിൽ ഇത്തരം കാര്യങ്ങളിൽ യുവതാരങ്ങൾക്ക് മികവ് പുലർത്താൻ സാധിക്കും എന്നാണ് ഞാൻ കരുതുന്നത്.””മധ്യനിരയിൽ എനിക്ക് ഒരുപാട് ഗുണങ്ങൾ യുവതാരങ്ങൾക്ക് ചെയ്യാൻ സാധിക്കും എന്ന് ഞാൻ കരുതുന്നു. യുവതാരങ്ങൾക്കൊപ്പം ഇത്തരത്തിൽ പ്രവർത്തിക്കാനുള്ള ആത്മവിശ്വാസം എനിക്കുണ്ട്. ക്രിക്കറ്റിനൊപ്പമുള്ള മാനസിക വെല്ലുവിളികൾ നേരിടാനും അവരെ പാകപ്പെടുത്തേണ്ടതുണ്ട്.”- യുവരാജ് പറഞ്ഞു വയ്ക്കുന്നു.

Scroll to Top