ഐപിൽ പതിനാലാം സീസൺ ചർച്ചകൾ നടത്തുകയാണ് ക്രിക്കറ്റ് ലോകം. എല്ലാം ക്രിക്കറ്റ് പ്രേമികളുടെ തന്നെ ആരാകും ഇത്തവണ ഐപിൽ ചാമ്പ്യൻ എന്നുള്ള ആകാംക്ഷയിലാണ്. കൂടാതെ പ്ലേഓഫിൽ ഇടം നേടുന്ന നാലാമത്തെ ടീമിനായും ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നു. പക്ഷേ ഇന്നലെ നടന്ന ചെന്നൈ സൂപ്പർ കിംഗ്‌സും പഞ്ചാബ് കിംഗ്‌സും തമ്മിലുള്ള പ്രധാന മത്സരത്തെ കുറിച്ചാണ് ഇപ്പോൾ വ്യാപക ചർച്ചകൾ നടക്കുന്നത്. മത്സരത്തിൽ എല്ലാ മേഖലകളിലും ധോണിയും ടീമും പരാജയമായി മാറിയപ്പോൾ ഐപിൽ ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനവുമായി കയ്യടികൾ നേടുകയാണ് സ്റ്റാർ ബാറ്റ്‌സ്മാൻ ലോകേഷ് രാഹുൽ. ഈ ഐപിൽ സീസണിൽ 600പ്ലസ് റൺസ് പിന്നിട്ട ആദ്യത്തെ താരമായ രാഹുൽ ഈ സീസൺ ഓറഞ്ച് ക്യാപ്പിനും ഉടമയാണ് ഇപ്പോൾ.
ലോകേഷ് രാഹുലിനെ കുറിച്ച് വളരെ ശ്രദ്ധേയമായ ഒരു അഭിപ്രായം പങ്കിടുകയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. നിലവിൽ വിരാട് കോഹ്ലി, രോഹിത് എന്നിവരേക്കാൾ കഴിവുള്ള ബാറ്റ്‌സ്മാൻ തന്നെയാണ് രാഹുൽ എന്ന് പറഞ്ഞ മുൻ താരം അദ്ദേഹം പലപ്പോഴും പ്രശംസകൾ നേടാറില്ല എന്നും വിശദമാക്കി.”ഇന്നലെ പുറത്തെടുത്ത പോലെ ബാറ്റിങ് മികവ് കൈവശമുണ്ടേൽ അങ്ങനെ കളിക്കാൻ രാഹുൽ തയ്യാറാവണം.ഇന്ത്യൻ ടീമിൽ ഇന്ന് മറ്റുള്ള ആരും കളിക്കുന്ന പോലെ അല്ല രാഹുലിന്റെ ഷോട്ടുകൾ. എല്ലാ ബാറ്റ്‌സ്മാന്മാരേക്കാൾ എക്സ്ട്രാ ഷോട്ട് കളിക്കാനുള്ള കഴിവ് അവന് ഉണ്ട് “ഗൗതം ഗംഭീർ വാചാലനായി.
“ഇങ്ങനെ ബാറ്റ് ചെയ്യാനുള്ള മികവുണ്ട് എങ്കിൽ അതാണ് എപ്പോഴും കളിക്കേണ്ട രീതി. ബാംഗ്ലൂർ നായകൻ വിരാട് കോഹ്ലി, മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മ എന്നിവരേക്കാൾ കഴിവുള്ള ഒരു താരമാണ് രാഹുൽ. അവൻ ഇപ്രകാരം മിന്നും ഫോമിൽ ഈ സീസണിൽ കളിച്ചു. എന്നിട്ടും ടോപ് ഫോറിൽ എത്താൻ എന്ത് കാരണത്താൽ പഞ്ചാബിന് കഴിഞ്ഞില്ല. ടീം മാനേജ്മെന്റ് ഇക്കാര്യം നോക്കണം “മുൻ താരം ആവശ്യപെട്ടു.സീസണിലെ അവസാന മത്സരം കളിച്ച രാഹുൽ 42 പന്തിൽ ഏഴ് ഫോറും 8 സിക്സും അടക്കം 98 റൺസ് നേടി