സൗത്താഫ്രിക്കക്ക് എതിരായ ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ കോഹ്ലി ടെസ്റ്റ് ക്യാപ്റ്റൻസി സ്ഥാനം ഒഴിഞ്ഞത് ആരാധകരെ അടക്കം ഏറെ ഞെട്ടിച്ചിരുന്നു. അവിചാരിതമായുള്ള കോഹ്ലിയുടെ പ്രഖ്യാപനം സഹതാരങ്ങളിൽ അടക്കം ഷോക്കായി മാറിയിരുന്നു. ഈ സംഭവത്തിന് പിന്നാലെ കോഹ്ലിയെ കുറിച്ച് വൈകാരികമായി അഭിപ്രായം വിശദമാക്കുകയാണ് ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജ്.
നിലവിൽ സൗത്താഫ്രിക്കക്ക് എതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിലുള്ള സിറാജ് പരിക്കിൽ നിന്നും മുക്തനായി കഴിഞ്ഞു. കോഹ്ലിയാണ് എക്കാലവും തന്റെ ക്യാപ്റ്റനെന്ന് പറഞ്ഞ സിറാജ് അദേഹത്തിന്റെ കീഴിൽ കളിക്കാൻ സാധിച്ചത് ഒരിക്കലും മറക്കില്ലെന്നും വിശദമാക്കി.ഏകദിനത്തിലും ടി :20യിലും കോഹ്ലിക്ക് കീഴിൽ കളിച്ച സിറാജ് ഇന്ന് ഇന്ത്യൻ ടീമിലെ സ്ഥിര സാന്നിധ്യമാണ്.
“എന്നും എന്റെ സൂപ്പർ ഹീറോക്ക്, നിങ്ങൾ നൽകുന്ന പിന്തുണക്കും നിങ്ങളിൽ നിന്നും ലഭിക്കുന്ന സപ്പോർട്ടിനും കൂടാതെ പ്രോത്സാഹനത്തിനും എനിക്ക് വേണ്ടത്ര നന്ദി പറയാൻ സാധിക്കാറില്ല.എനിക്ക് നിങ്ങൾ എന്നും ഒരു മികച്ച സഹോദരൻ തന്നെയായിരുന്നു. ഈ വർഷങ്ങളിൽ എല്ലാം എന്നെ പിന്തുണച്ചതിന് നന്ദി. എന്നെ വളരെ അധികം വിശ്വസിച്ചതിനും നന്ദി. നിങ്ങൾ എനിക്ക് എക്കാലവും നായകൻ തന്നെയാണ് ” മുഹമ്മദ് സിറാജ് ഇപ്രകാരം കുറിച്ചു. ഐപിഎല്ലിൽ കോഹ്ലി നയിച്ച ബാംഗ്ലൂർ ടീമിലേക്ക് എത്തിയ ശേഷമാണ് സിറാജ് കരിയറിൽ മാറ്റം വന്നതെന്നത് വ്യക്തം.തുടർച്ചയായ മോശം പ്രകടനങ്ങൾ പേരിൽ താരം ആരാധകരിൽ നിന്നും അടക്കം രൂക്ഷ വിമർശനം കേൾക്കുമ്പോൾ കോഹ്ലി നൽകുന്ന സപ്പോർട്ട് താരത്തിന് ഒരു അനുകൂല ഘടകമായി എത്താറുണ്ട്.
ബാംഗ്ലൂർ ടീം വരാനിരിക്കുന്ന ഐപിൽ മെഗാതാരലേലത്തിന് മുന്നോടിയായി സ്‌ക്വാഡിൽ നിലനിർത്തിയ താരങ്ങളിൽ ഒരാളായി സിറാജ് സ്ഥാനം ഉറപ്പിച്ചത് പിന്നിലും കോഹ്ലിയാണെന്ന് ബാംഗ്ലൂർ ആരാധകർ അടക്കം ചൂണ്ടികാട്ടുന്നു. ഏകദിന ഫോർമാറ്റിൽ പ്രതീക്ഷിച്ചത് പോലെ ശോഭിക്കാൻ കഴിഞ്ഞിട്ടില്ലാത്ത സിറാജ് സൗത്താഫ്രിക്കക്ക് എതിരെ തിളങ്ങാൻ സാധിക്കുമെന്നുള്ള ഉറച്ച വിശ്വാസത്തിലാണ്.