അവനാണ് ഒന്നാമൻ മൂന്ന് ഫോർമാറ്റിലും നായകനാവട്ടെ : നിർദ്ദേശം നൽകി മുൻ താരം

images 2022 01 19T094220.352

ക്രിക്കറ്റ്‌ പ്രേമികളെ എല്ലാം വളരെ അധികം ഞെട്ടിച്ചാണ് ടെസ്റ്റ്‌ ക്യാപ്റ്റൻസി റോൾ വിരാട് കോഹ്ലി ഒഴിഞ്ഞത്. ടി :20, ഏകദിന ഫോർമാറ്റുകളിൽ രോഹിത് സ്ഥിരം നായകനായ വിവാദങ്ങൾക്ക്‌ എല്ലാം ഒടുവിലാണ് കോഹ്ലിയുടെ ഈ ഷോക്കിങ് പ്രഖ്യാപനം. ടെസ്റ്റ്‌ നായകൻ പദവി കോഹ്ലി ഒഴിഞ്ഞതോടെ ആരാകും അടുത്ത നായകൻ എന്നുള്ള ചോദ്യം സജീവമാവുകയാണ്. സീനിയർ താരമായ രോഹിത് ശർമ്മ തന്നെയാണ് ടെസ്റ്റ്‌ ക്യാപ്റ്റൻ സ്ഥാനത്തേക്ക് എത്താനും സാധ്യതകൾ എങ്കിലും ലോകേഷ് രാഹുൽ, റിഷാബ് പന്ത്, ജസ്‌പ്രീത് ബുംറ എന്നിവരുടെ പേരുകളും പരിഗണനയിൽ സജീവമാണ്.

ഇക്കാര്യത്തിൽ വൈകാതെ തന്നെ സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനം എത്തുമെന്നാണ് സൂചന. ഈ കാര്യത്തിൽ തന്റെ അഭിപ്രായവുമായി എത്തുകയാണിപ്പോൾ മുൻ ഇന്ത്യൻ താരമായ മുഹമ്മദ്‌ അസറുദ്ധീൻ.ഇനി രോഹിത് ശർമ്മയുടെ കാലമാണെന്ന് പറഞ്ഞ അദ്ദേഹം മൂന്ന് ഫോർമാറ്റിലും നമ്പർ വൺ താരമാകണം നായകൻ എന്നും വിശദമാക്കി.

” ഒരിക്കലും നമ്മൾ വളരെ അധികം വർഷ കാലം നോക്കിയല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്. വരാനിരിക്കുന്ന ഏഴോ എട്ടോ വർഷം എന്താകും നടക്കുക എന്നുള്ളത് അല്ല ഇന്ത്യൻ ക്യാപ്റ്റനെ തീരുമാനിക്കാനുള്ള പ്രധാന ഘടകം. നിലവിലെ സാഹചര്യങ്ങൾ എല്ലാം തന്നെ പരിശോധിക്കുമ്പോൾ രോഹിത് ശർമ്മ തന്നെയാണ് ക്യാപ്റ്റനാകുവാൻ ഏറ്റവും യോഗ്യൻ. അദ്ദേഹം തന്നെ ടെസ്റ്റ്‌ നായക കുപ്പായം അണിയുന്നതാണ് നല്ലത്.ടീം ഇന്ത്യയിലെ നമ്പർ വൺ താരമാണ് മൂന്ന് ഫോർമാറ്റിലും നയിക്കേണ്ടത്. പിന്നെ എന്താണ് പ്രശ്നം.”അസറുദ്ധീൻ ചോദ്യം ഉന്നയിച്ചു.

See also  പരാജയത്തിന് പിന്നാലെ സഞ്ജുവിന് ബിസിസിഐയുടെ പൂട്ട്. വമ്പൻ പിഴ ചുമത്തി.

“എന്റെ ക്രിക്കറ്റ് എക്സ്പീരിയൻസ് പ്രകാരം രോഹിത് ശർമ്മ തന്നെയാണ് ടെസ്റ്റ്‌ ക്യാപ്റ്റനായി വരേണ്ടത്. നമ്മൾ ഭാവി നോക്കണം. അത് പ്രധാനമാണ്. എങ്കിലും നിലവിലെ സാഹചര്യത്തിൽ രോഹിത് ശർമ്മ തന്നെയാണ് ബെസ്റ്റ്. എക്സ്പീരിയൻസ് താരങ്ങളുടെ കുറവ് ഇപ്പോൾ ടീമിലുണ്ട്. അതിനാൽ തന്നെ മികച്ച നായകനെന്ന് തെളിയിച്ച രോഹിത് ശർമ്മ ടെസ്റ്റ്‌ ക്യാപ്റ്റനായി എത്തണം ” മുഹമ്മദ്‌ അസ്ഹറുദ്ധീൻ നിരീക്ഷിച്ചു. ടീം ഇന്ത്യക്ക് ലങ്കക്ക് എതിരെയാണ് അടുത്ത ടെസ്റ്റ്‌ പരമ്പര.ഇതിന് മുൻപ് ടെസ്റ്റ്‌ ക്യാപ്റ്റൻ ആരെന്നുള്ള പ്രഖ്യാപനം ഉണ്ടാകും.

Scroll to Top