ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളെ എല്ലാം വളരെ അധികം നിരാശയിലാക്കിയ ടി :20 വേൾഡ് കപ്പിന് ഒടുവിൽ ജയത്തോടെ അവസാനം കുറിക്കുവാൻ സാധിച്ച് വിരാട് കോഹ്ലിയും ടീമും. പാകിസ്ഥാൻ, കിവീസ് ടീമുകളോട് സൂപ്പർ 12 റൗണ്ടിൽ കനത്ത തോൽവി വഴങ്ങി സെമി ഫൈനലിൽ നിന്നും പുറത്തായ ടീം ഇന്ത്യക്ക് അവസാന മൂന്ന് മത്സരങ്ങളിൽ അഫ്‌ഘാനെയും സ്കോട്ലാൻഡ്, നമീബിയ ടീമുകളെയും തോൽപ്പിക്കാൻ സാധിച്ചു. ഇന്നലെ തന്റെ ടി :20 ക്യാപ്റ്റൻസി റോളിലുള്ള അവസാന മത്സരം കളിച്ച നായകൻ കോഹ്ലിക്ക് ജയത്തോടെ മടങ്ങുവാൻ സാധിച്ചത് ഏറെ സന്തോഷകരമായ കാഴ്ചയായി മാറി. 50 മത്സരങ്ങളിൽ ഇന്ത്യൻ ടി :20 ടീമിനെ നയിച്ച കോഹ്ലിക്ക് ഒരു കിരീടം പോലും ഇല്ലാതെ പടിയിറങ്ങേണ്ടി വന്നു എങ്കിൽ പോലും നായകൻ കോഹ്ലിയുടെ ചരിത്ര നേട്ടങ്ങൾ എന്നും തിളങ്ങും.
ഇന്നലെ നമീബിയക്ക് എതിരായ കളിയിൽ ഒൻപത് വിക്കറ്റ് ജയമാണ് ഇന്ത്യൻ ടീം കരസ്ഥമാക്കിയത്. ആൾറൗണ്ട് മികവ് പുറത്തെടുത്ത ഇന്ത്യ എതിരാളികളെ എല്ലാ അർഥത്തിലും തകർത്തു. ഒപ്പം ഇന്ത്യൻ സ്പിൻ കോംബോയായ രവി അശ്വിനും :ജഡേജയും ഒരിക്കൽ കൂടി എതിരാളികളെ തകർക്കുന്ന മനോഹര കാഴ്ചയും നമുക്ക് കാണുവാൻ സാധിച്ചു. ഇന്നലെ മത്സരത്തിൽ നാല് ഓവറിൽ വെറും 20 റൺസ് വഴങ്ങി അശ്വിൻ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ജഡേജ മൂന്ന് പ്രധാന വിക്കറ്റുകൾ നമീബിയ നിരയിൽ വീഴ്ത്തി. മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് അവാർഡും ജഡേജക്കാണ് ലഭിച്ചത്.
എന്നാൽ മത്സരശേഷം നായകൻ വിരാട് കോഹ്ലിയുടെ നേട്ടങ്ങളെ കുറിച്ച് ഏറെ വാചാലനായ ജഡേജ അശ്വിനും ഒപ്പം ലിമിറ്റഡ് ഓവർ ഫോർമാറ്റിലും ഒന്നിച്ച് ബൗൾ ചെയ്യുവാൻ കഴിയുന്ന സന്തോഷം കൂടി വിശദമാക്കി. “ഞാൻ അശ്വിനും ഒപ്പം വ്യത്യസ്ത ഫോർമാറ്റുകളിൽ കഴിഞ്ഞ 10 വർഷത്തിലേറെയായി തന്നെ ബൗളിംഗ് ചെയ്യുന്നുണ്ട്. അദ്ദേഹം ഐപിഎല്ലിൽ മികച്ച പ്രകടനങ്ങളാണ് പുറത്തെടുത്തത്. കൂടാതെ ഈ ടി :20 ലോകകപ്പിലും ഏറെ നിർണായക പ്രകടനങ്ങൾ അശ്വിനിൽ നിന്നും കാണുവാൻ സാധിച്ചു. കോഹ്ലി എക്കാലവും ഒരു അത്ഭുത നായകനാണ്. അദ്ദേഹത്തിന്റെ കീഴിൽ ഞാൻ കഴിഞ്ഞ പന്ത്രണ്ട് വർഷത്തിലേറെയായി തന്നെ കളിക്കുന്നുണ്ട്.കൂടാതെ എപ്പോഴും മികച്ച പോസിറ്റീവ് മൈൻഡും ആഗ്ഗ്രെസ്സീവ് ചിന്തയുമുള്ള ക്യാപ്റ്റനാണ് അദ്ദേഹം ” ജഡേജ അനുഭവം വിശദമാക്കി