മൂന്ന് കളികളിലും സ്പിൻ ഹീറോയായി അശ്വിൻ :വിമർശനത്തിന് മാസ്സ് മറുപടി

IMG 20211108 WA0243

ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികൾ ഒരിക്കലും തന്നെ ഈ ടി :20 ലോകകപ്പ് മറക്കില്ല. ചാമ്പ്യൻ ടീമെന്ന വിശേഷണം നേടി ഈ ടി :20 ലോകകപ്പിൽ കളിക്കാനായി എത്തിയ വിരാട് കോഹ്ലിയും ടീമും സെമി ഫൈനൽ യോഗ്യത പോലും നേടാതെ മടങ്ങുമ്പോൾ വിമർശനങ്ങളുടെ നടുവിലാണ് ഇന്ത്യൻ ക്രിക്കറ്റ്‌. മികച്ച ഒരുപിടി താരങ്ങളുമായി എത്തിയിട്ടും ടീം ഇന്ത്യക്ക് ഈ ഒരു അവസ്ഥ വന്നത് ഒരു ആരാധകനും സഹിക്കാൻ കഴിയില്ല. പ്രാഥമിക റൗണ്ടിൽ പാകിസ്ഥാൻ, കിവീസ് ടീമുകൾക്ക് മുൻപിൽ വൻ തോൽവികൾ വഴങ്ങിയതാണ് ഇന്ത്യൻ ടീമിന്റെ സെമി ഫൈനൽ പ്രവേശനം തടഞ്ഞത്. ടി :20 ക്യാപ്റ്റൻസി റോൾ ഒഴിഞ്ഞ കോഹ്ലി കേവലം ഒരു ടി :20 ബാറ്റ്‌സ്മാനായി മടങ്ങുമ്പോൾ ആരാകും പുതിയ ടി :20 ക്യാപ്റ്റൻ എന്നതും ശ്രദ്ധേയമായ ഒരു ചോദ്യമാണ്.

എന്നാൽ ഇത്തവണ ടി :20 ലോകകപ്പ് സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോൾ എല്ലാ ക്രിക്കറ്റ്‌ നിരീക്ഷകരെയും മുൻ ക്രിക്കറ്റ്‌ ആരാധകരെയും ഞെട്ടിച്ച സർപ്രൈസ് എൻട്രിയാണ് ഓഫ്‌ സ്പിന്നർ അശ്വിൻ. നാല് വർഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യൻ ടി :20 ടീമിലേക്ക് എത്തിയ രവി അശ്വിൻ തന്റെ പ്രകടന മികവ് ഒരിക്കൽ കൂടി ടി :20 ലോകകപ്പ് ആവർത്തിച്ചത് നമുക്ക് കാണുവാൻ സാധിച്ചു.കളിച്ച മൂന്ന് കളികളിൽ നിന്നും 6 വിക്കറ്റ് വീഴ്ത്തിയ അശ്വിൻ ഇന്നലെ നമീബിയക്ക്‌ എതിരെ നാല് ഓവറിൽ വെറും 20 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി.ഒരുവേള രവി അശ്വിനെ ടീമിലേക്ക് സെലക്ട് ചെയ്ത തീരുമാനത്തെ മുൻ താരങ്ങൾ അടക്കം പരിഹസിച്ചെങ്കിലും തന്റെ മികവും സ്കിൽസും എന്തെന്ന് തെളിയിച്ചാണ് അശ്വിൻ ഈ ലോകകപ്പിലെ അവസാന മത്സരവും കളിച്ചത്. പാകിസ്ഥാനും കിവീസിനും എതിരെ അശ്വിനെ പ്ലെയിങ് ഇലവനിൽ ഉൾപെടുത്തിയിരുന്നേൽ മത്സരഫലം പോലും മറ്റൊന്നായേനെ.

See also  വീണ്ടും കളി മറന്ന് സഞ്ജു. കൊൽക്കത്തയ്ക്കെതിരെ മോശം ബാറ്റിങ് പ്രകടനം.

ടെസ്റ്റ്‌ ക്രിക്കറ്റിൽ മാത്രമല്ല ലിമിറ്റെഡ് ഓവർ ഫോർമാറ്റിലും തനിക്ക് ചിലത് തെളിയിക്കാനുണ്ട് എന്ന് പറഞ്ഞ അശ്വിൻ തന്റെ വാക്കുകളെ അന്വർത്ഥമാക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. കൂടാതെ വരാനിരിക്കുന്ന 2022ലെ ടി :20 വേൾഡ് കപ്പിലേക്കും തനിക്ക് ലക്ഷ്യമുണ്ടെന്ന് അശ്വിൻ ഉറക്കെ പ്രഖ്യാപിക്കുകയാണ്.3 മത്സരങ്ങളിൽ നിന്നും 6 വിക്കറ്റുകൾ വീഴ്ത്തിയതിനും പുറമേ മികച്ച 5.25 എക്കോണമിയിലാണ് അശ്വിൻ തന്റെ ഓവറുകൾ പൂർത്തിയാക്കിയത്

Scroll to Top