ബാറ്റിങ്ങിൽ അയാൾക്ക് ഇരട്ട സ്വഭാവം :ദ്രാവിഡ്‌ ഇക്കാര്യം പരിഹരിക്കണം

സൗത്താഫ്രിക്കക്ക്‌ എതിരായ ടെസ്റ്റ്‌ പരമ്പരയിൽ 2-1ന് ഇന്ത്യൻ ടീം തോൽവി വഴങ്ങി എങ്കിലും ശ്രദ്ധേയമായി മാറിയത് വിക്കറ്റ് കീപ്പർ റിഷാബ് പന്ത് ബാറ്റിങ് പ്രകടനങ്ങൾ തന്നെയാണ്. ഇന്ത്യൻ ബാറ്റിങ് നിര തകരുമ്പോൾ എല്ലാം തന്നെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനങ്ങളുമായി രക്ഷാകവചം ഒരുക്കുന്ന റിഷാബ് പന്തിന്‍റെ മികവ് കയ്യടികൾ നേടിയപ്പോൾ ചില മോശം ഷോട്ട് സെലക്ഷനിലൂടെ പുറത്തായത് വിമർശനം ഏറ്റുവാങ്ങി.

പതിവായി തുടക്കത്തിൽ അറ്റാക്കിങ് ഷോട്ടുകൾ കളിച്ച് തന്റെ വിക്കറ്റ് നഷ്ടമാക്കുന്ന റിഷാബ് പന്ത് സ്വയം കരിയർ നശിപ്പിക്കുകയാണെന്ന് വരെ മുൻ താരങ്ങൾ അഭിപ്രായമായി പറഞ്ഞിരുന്നു. കൂടാതെ തുടക്കത്തിൽ അൽപ്പം ശ്രദ്ധേയോടെ കളിക്കാനുള്ള മനസ്സ് റിഷാബ് പന്തിൽ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്‌ സൃഷ്ടിക്കണമെന്നും ആവശ്യം ഉയർന്നിരുന്നു.ഇപ്പോൾ ഈ കാര്യം പറയുകയാണ് മുൻ ഇന്ത്യൻ താരമായ സുനിൽ ഗവാസ്‌ക്കർ.

ബാറ്റിങ്ങിൽ രണ്ട് തരം സ്വഭാവം കാണിക്കുന്ന ഒരാളാണ് റിഷാബ് പന്ത് എന്ന് പറഞ്ഞ സുനിൽ ഗവാസ്‌ക്കർ താരം ചിലപ്പോൾ അസാധ്യമായ ബാറ്റിങ് പ്രകടനങ്ങളാൽ നമ്മളെ ഞെട്ടിക്കുന്നത് കാണാനും അതുപോലെ മോശം രീതി ബാറ്റിങ്ങിൽ പുറത്തെടുത്ത് പൂർണ്ണ നിരാശ സമ്മാനിക്കുന്നത് കാണാനായി സാധിക്കുമെന്നും സുനിൽ ഗവാസ്‌ക്കർ ചൂണ്ടികാട്ടി.” റിഷാബ് ക്രീസിലേക്ക് എത്തി തന്റെ മികവ് ബാറ്റിങ്ങിൽ പൂർണ്ണമായി പുറത്തെടുത്താൽ എന്താണ് പിന്നീട് സംഭവിക്കാൻ പോകുന്നതെന്ന് നമുക്ക് അറിയാം. ചിലപ്പോൾ അദ്ദേഹം അതീവ മനോഹര ഇന്നിങ്സ് കളിച്ച് കയ്യടികൾ എല്ലാം നേടും. എന്നാൽ മറ്റ് ചിലപ്പോൾ അത്ഭുത ഷോട്ട് കളിച്ച് അയാൾ വേഗം പുറത്താകും. ഈ സ്ഥിരതയില്ലായ്‌മ തന്നെയാണ് റിഷാബ് പന്തിന്റെ വമ്പൻ പ്രശ്നവും.ഇരട്ട വ്യക്തിത്വമുള്ളത് പോലെ തന്നെയാണ് റിഷാബ് പന്തിന്റെ ബാറ്റിങ് ” സുനിൽ ഗവാസ്‌ക്കർ നിരീക്ഷിച്ചു.

images 2022 02 05T081912.375

“എന്നാൽ എന്റെ വിശ്വാസം ഇത്തരം എല്ലാ പ്രശ്നവും പറഞ്ഞു മനസ്സിലാക്കാൻ രാഹുൽ ദ്രാവിഡിന് സാധിക്കും. വൈകാതെ റിഷാബ് പന്തുമായി അൽപ്പ നേരം സംസാരിക്കാൻ ദ്രാവിഡ്‌ സമയം കണ്ടെത്തണം. എത്രത്തോളം മികച്ച ഒരു താരമാണ് റിഷാബ് എന്നത് അവനെ സ്വയം മനസ്സിലാക്കിപ്പിക്കണം. കൂടാതെ റിഷാബ് ഇനി ചെയ്യേണ്ടത് ക്രീസിലേക്ക് എത്തിയാൽ അൽപ്പനേരം അവിടെ ചിലവഴിക്കാൻ ശ്രമിക്കണം.ശേഷം സ്വന്തം ശൈലിയിൽ കളിക്കണം. അതാണ്‌ നമ്മൾ ഓസ്ട്രേലിയയിൽ കണ്ടത് ” മുൻ ഇന്ത്യൻ ഓപ്പണർ വാചാലനായി.