ക്യാപ്റ്റൻ ബുംറക്ക്‌ തെറ്റി: വിമർശിച്ച് കെവിൻ പിറ്റേഴ്സൺ

FB IMG 1657008955994

ഇന്ത്യ :ഇംഗ്ലണ്ട് ടെസ്റ്റ്‌ മത്സരം അവസാന ദിനത്തിലേക്ക് കടന്നപ്പോൾ ആരാധകർ എല്ലാം തന്നെ വളരെ അധികം ആവേശത്തിലാണ്. നിലവിൽ ടെസ്റ്റ്‌ പരമ്പരയിൽ 2-1ന് ഇന്ത്യൻ ടീമാണ് മുൻപിൽ എങ്കിലും ഇന്ന് ഇന്ത്യൻ ടോട്ടൽ മറികടക്കാം എന്നുള്ള ഉറച്ച വിശ്വാസത്തിലാണ് ബെൻ സ്റ്റോക്സും സംഘവും.ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് ടീമിനെ എറിഞ്ഞിട്ട ഇന്ത്യൻ ബൗളിംഗ് നിരക്ക് പക്ഷേ രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് എതിരെ അത്രത്തോളം ശോഭിക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ ഇക്കാര്യം ചൂണ്ടികാട്ടി രംഗത്ത് എത്തുകയാണ് മുൻ ഇംഗ്ലണ്ട് താരമായ കെവിൻ പിറ്റേഴ്സൺ.

ഇന്നലെ ഇന്ത്യൻ ടീമിന്റെ പ്ലാനുകൾ എല്ലാം തന്നെ തെറ്റിയെന്നാണ് മുൻ ഇംഗ്ലണ്ട് താരത്തിന്‍റെ വാക്കുകൾ. കൂടാതെ ഇന്ത്യൻ ക്യാപ്റ്റൻ ജസ്‌പ്രീത് ബുംറക്ക്‌ അടക്കം ഇന്നലെ ഇംഗ്ലണ്ടിനു മുൻപിൽ പിഴച്ചുവെന്നാണ് മുൻ ഇംഗ്ലണ്ട് താരത്തിന്റെ നിരീക്ഷണം. കോവിഡ് ബാധിതനായി രോഹിത് ശർമ്മ ടെസ്റ്റിൽ നിന്നും പിന്മാറിയതിന് പിന്നാലെയാണ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് ബുംറ എത്തിയത്.

20220704 200807

“ലോങ്ങ്‌ ഓൺ ആൻഡ്‌ ലോങ്ങ്‌ ഓഫ് ബൗണ്ടറി ലൈനിൽ നിർത്തിയ ശേഷം റിവേഴ്‌സ് സ്വിങ്ങിനു വേണ്ടി ശ്രമിക്കുന്നത് ശുദ്ധ മണ്ടത്തരമാണ്. ബുംറക്ക്‌ അദ്ദേഹത്തിന്റെ പദ്ധതികൾ പിഴച്ചുവെന്ന് ഞാൻ പറയാനുള്ള കാരണം ഇതാണ്.

See also  ഹൈദരാബാദിനെ പിടിച്ചുകെട്ടി ഗുജറാത്ത്‌. 7 വിക്കറ്റുകളുടെ കൂറ്റൻ വിജയം.

കൂടാതെ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാർ അനായാസം സിംഗിൾസ് നേടുന്നത് തടയാൻ പോലും ക്യാപ്റ്റൻ ബുംറക്ക്‌ കഴിഞ്ഞില്ല. അതിനാൽ തന്നെ നാലാം ദിനത്തിൽ ബുംറക്കും ഇന്ത്യക്കും തെറ്റി യെന്ന് എളുപ്പം പറയാൻ സാധിക്കും ” കെവിൻ പിറ്റേഴ്സൺ വിമർശനം ശക്തമാക്കി.

Scroll to Top