ഓസ്ട്രേലിയന്‍ പേസ് ത്രയത്തിലെ ഒരാളെ നഷ്ടമായി. ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ നിന്നും സൂപ്പര്‍ താരം പുറത്ത്

ജൂണ്‍ 7 ന് ഓവലില്‍ ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ നിന്നും ഓസ്ട്രേലിയന്‍ താരം ജോസ് ഹേസല്‍വുഡ് പുറത്തായി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനിടെ പരിക്കേറ്റ ഹേസല്‍വുഡ്, ഫൈനലിനു മുന്നോടിയായി ട്രയിനിങ്ങ് സെക്ഷനില്‍ പങ്കെടുത്തിരുന്നെങ്കിലും മത്സരത്തില്‍ നിന്നും ഒഴിവാക്കി. ഇന്ത്യക്കെതിരായ ഫൈനലിനു ശേഷം വരാനിരിക്കുന്ന ആഷസ് പരമ്പരയില്‍ കളിക്കുന്നതിനു വേണ്ടിയാണ് ഓസ്ട്രേലിയന്‍ പേസറെ ഒഴിവാക്കിയത്.

പകരക്കാരനായി 33 കാരനായ ഫാസ്റ്റ് ബോളര്‍ മൈക്കള്‍ നാസറിനെ ഉള്‍പ്പെടുത്തി. എങ്കിലും ക്യാപ്റ്റനായ പാറ്റ് കമ്മിന്‍സിനും മിച്ചല്‍ സ്റ്റാര്‍ക്കിനുമൊപ്പം സ്കോട്ട് ബോളണ്ട് ടീമിലെത്താനാണ് സാധ്യതകള്‍.

World Test Championship Final

Australia squad: Pat Cummins (c), Scott Boland, Alex Carey (wk), Cameron Green, Marcus Harris, Travis Head, Josh Inglis (wk), Usman Khawaja, Marnus Labuschagne, Nathan Lyon, Todd Murphy, Michael Neser, Steve Smith (vc), Mitchell Starc, David Warner

India squad: Rohit Sharma (c), Shubman Gill, Cheteshwar Pujara, Virat Kohli, Ajinkya Rahane, Ishan Kishan, KS Bharat (wk), Ravichandran Ashwin, Ravindra Jadeja, Axar Patel, Shardul Thakur, Mohammad Shami, Mohammed Siraj, Umesh Yadav, Jaydev Unadkat

Previous articleവോണിനെയും ലീയെയുമല്ല, ആ ബോളറെയാണ് ഞാൻ പേടിച്ചത്. സേവാഗ് തുറന്നുപറയുന്നു.
Next articleഫൈനൽ ഓസ്ട്രേലിയ ജയിക്കുമെന്നാണ് പലരും കരുതുന്നത്, പക്ഷെ കാര്യങ്ങൾ മറ്റൊന്നാണ്. രവി ശാസ്ത്രിയുടെ നിഗമനങ്ങൾ.