ഇന്ത്യൻ മെൻസ് ക്രിക്കറ്റ് ടീം കോച്ചായ രവി ശാസ്ത്രി കഴിഞ്ഞ കുറച്ച് നാളുകളായി പലപ്പോഴും സോഷ്യൽ മീഡിയയിൽ പല വിമർശനങ്ങൾക്കും ഇരയാവാറുണ്ട് .പല ട്രോളിലെയും മീമുകളിലും മുൻ ഇന്ത്യൻ താരം തന്നെയാണ് ക്രിക്കറ്റ് ആരാധകരുടെയും പ്രധാന വേട്ടമൃഗം . അദ്ദേഹത്തിന്റെ മദ്യപാനവും മറ്റുമാണ് എപ്പോഴും ട്രോളുകൾക്കും വിമർശനങ്ങൾക്കും അടിസ്ഥാനമാകുന്നത് .എന്നാൽ തന്നെ കളിയാക്കുന്നതിൽ ഒരു യാതൊരു വിഷമവും തനിക്ക് ഇല്ല എന്ന് തുറന്ന് പറയുകയാണ് ഇപ്പോൾ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി .
തന്റെ പേരിൽ ആ ട്രോളിൽ കൂടിയൊക്കെ ആരേലും ഒക്കെ ജീവിതത്തിൽ സന്തോഷിക്കുന്നു എങ്കിൽ അതിൽ സന്തോഷം മാത്രമെ ഉള്ളൂ എന്ന് രവി ശാസ്ത്രി പറയുന്നു .”ചിരി എപ്പോഴും നല്ലതാണ് അതിനാൽ ഈ കളിയാക്കലുകളിൽ എനിക്ക് ഒരു പ്രശ്നവും ഇല്ല .ഞാൻ നാരങ്ങ വെള്ള കുടിച്ചാലും പാലു കുടിച്ചാലും എല്ലാവരും അവരവരുടെ ഡ്രിങ്ക്സ് ആസ്വദിക്കണം എന്നാണ് എന്റെ അഭിപ്രായം . എത്രയോ ആൾക്കാർ തന്നെ ട്രോളുള്ള ഈ മീമുകൾ ഒക്കെ ആസ്വദിക്കുന്നു. അവർ ആസ്വദിക്കട്ടെ “എന്നും രവി ശാസ്ത്രി പറഞ്ഞു. ടീം വിജയിക്കുന്ന കാലത്തോളം ഇതൊന്നും തന്നെ ഇതൊന്നും ബാധിക്കില്ല എന്ന് പറഞ്ഞ രവി ശാസ്ത്രി ചിരിയോടെ തന്റെ അഭിപ്രായം വിശദമാക്കി .
നേരത്തെ മൊട്ടേറയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റിന് മുൻപായി രവി ശാസ്ത്രി കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് കുത്തിവെപ്പ് എടുത്തിരുന്നു . ഇന്ത്യൻ കോച്ച് അഹമ്മദാബാദിലെ അപ്പോളോ ആശുപത്രിയില്‍ നിന്നാണ് 58കാരനായ ശാസ്ത്രി കൊവിഡ് വാസ്കിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചത്.വാക്സിന്‍ സ്വീകരിച്ചശേഷം അപ്പോളോ ആശുപത്രിയിലെ മുഴുവൻ ആരോഗ്യപ്രവര്‍ത്തകര്‍ക്കും വാക്സിന്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞര്‍ക്കും രവി ശാസ്ത്രി നന്ദി പറഞ്ഞിരുന്നു .