പ്രതികൂല സാഹചര്യങ്ങളെ കുറിച്ചോർത്ത് പരാതി പറഞ്ഞിട്ട് കാര്യമില്ല :തന്റെ ബാറ്റിങ്ങിനെ കുറിച്ചോർത്ത് തന്നോട് തന്നെ ദേഷ്യം – പരമ്പര തോൽവിയെ കുറിച്ച് അഭിപ്രായം തുറന്ന് പറഞ്ഞ് ജോ റൂട്ട്

81373128

ഏറെ ആവേശകരമായ ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര കൊഹ്‌ലിപ്പട 3-1 സ്വന്തമാക്കി .നാല് ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ ഇന്ത്യയെ ആദ്യ ടെസ്റ്റില്‍ 227 റണ്‍സിന് പരാജയപ്പെടുത്തി തുടങ്ങിയ ഇംഗ്ലണ്ട് ചെപ്പോക്കിലെ  രണ്ടാം ടെസ്റ്റില്‍ 317 റണ്‍സിന്റെ തോല്‍വിയേറ്റ് വാങ്ങി.പിന്നീട്  അഹമ്മദാബാദില്‍ ഇന്ത്യയുടെ വിജയം 10 വിക്കറ്റിനും നാലാം മത്സരത്തില്‍ ഇന്നിംഗ്സിനും 25 റണ്‍സിനുമായിരുന്നു  ടീം ഇന്ത്യയുടെ വിജയത്തേരോട്ടം .

എന്നാൽ ഇപ്പോൾ ടെസ്റ്റ് പരമ്പരയിലെ തോൽവിയെ കുറിച്ച് വിശദമായി സംസാരിക്കുകയാണ് ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് .ഇംഗ്ലണ്ടിന്റെ ഇന്ത്യയോടേറ്റ കനത്ത പരാജയം ടീമംഗങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും എവിടെയാണ് ടീമിനും താരങ്ങള്‍ക്കും പിഴച്ചതെന്ന് കണ്ടെത്തുകയാണ് വേണ്ടതെന്നും പറഞ്ഞ് ജോ റൂട്ട്. പരമ്പരയില്‍ മികച്ച രീതിയില്‍ വിജയിച്ച് തുടങ്ങിയ ടീം പിന്നീടുള്ള മൂന്ന് ടെസ്റ്റുകളില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയത് ഏറെ നിരാശയാണ് എന്നും തുറന്ന് സമ്മതിച്ചു.

തോൽവിക്ക് ശേഷം പ്രതികൂല സാഹചര്യങ്ങളെ  പഴിചാരുന്നതില്‍ ഒരു തരം ന്യായീകരണവും ഇല്ലെന്ന് പറഞ്ഞ   റൂട്ട്  അത് ശരിയായ സമീപനമല്ലെന്നും  വ്യക്തമാക്കി. താരങ്ങള്‍ക്ക് കരിയറിൽ  മെച്ചപ്പെടുവാനുള്ള ഏറെ കാര്യങ്ങള്‍ ഈ പരമ്പരയില്‍ ഉണ്ടായിട്ടുണ്ടെന്നും ഈ തെറ്റുകളില്‍ നിന്ന പഠിക്കുന്ന പാഠം  അവർക്കെല്ലാം ഭാവിയിലേക്ക് ഏറെ സഹായകമാകും എന്നും ജോ റൂട്ട് അഭിപ്രായപ്പെട്ടു .

See also  കൊടുങ്കാറ്റായി സഞ്ജു. 38 പന്തുകളിൽ 68 റൺസ്. ഗുജറാത്തിനെതിരെ ക്യാപ്റ്റന്റെ ഇന്നിങ്സ്.

അതേസമയം തന്റെ ബാറ്റിംഗ് പ്രകടനത്തെ കുറിച്ചും റൂട്ട് അഭിപ്രായം തുറന്ന് പറഞ്ഞു .പരമ്പരയിലെ തന്റെ തന്നെ പ്രകടനത്തില്‍ തനിക്ക് അരിശവും നിരാശയും ഉണ്ടെന്ന് പറഞ്ഞ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് തനിക്ക് ബാറ്റ്സ്മാന്മാരെ തന്റെ ചുറ്റം ക്രീസില്‍ സമയം ചെലവഴിപ്പിച്ച് ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോകുവാന്‍ സാധിച്ചില്ലെന്നും അത് ഇംഗ്ലണ്ടിന് വലിയ തിരിച്ചടിയായെന്നും അടുത്ത തവണ ഇന്ത്യയിൽ വരുമ്പോൾ ഈ തെറ്റുകൾ എല്ലാം തിരുത്തണം എന്നും പ്രത്യാശ പ്രകടിപ്പിച്ചു .പരമ്പരയിൽ 368 റൺസ് നേടിയ  റൂട്ട് ആദ്യ ടെസ്റ്റിൽ ഇരട്ട സെഞ്ച്വറി നേടിയിരുന്നെങ്കിലും പിന്നീട് മോശം ബാറ്റിങ്ങാണ് കാഴ്ചവെച്ചത് .


Scroll to Top