രക്ഷകനായി ബെന്‍സേമ. മാഡ്രിഡ് ഡെര്‍ബി സമനിലയില്‍

കരീം ബെന്‍സേമയുടെ അവസാന നിമിഷ ഗോളില്‍ മാഡ്രിഡ് ഡെര്‍ബി സമനിലയില്‍. സുവാരസിന്‍റെ ഗോളില്‍ മുന്നിലെത്തിയ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ സമനില നേടി റയല്‍ മാഡ്രിഡ് ലാലീഗ പോരാട്ടത്തില്‍ വീണ്ടും എത്തി. ആദ്യ പകുതിയില്‍ സുവാരസിന്‍റെ ഗോളില്‍ മുന്നിലെത്തിയ അത്ലറ്റിക്കോ മാഡ്രിഡ് റയല്‍ മാഡ്രിഡ് ആക്രമണത്തെ ചെറുത്തു നിന്നു.

2014 നു ശേഷം ആദ്യ ലാലീഗ കിരീടം നേടാന്‍ ശ്രമിക്കുന്ന അത്ലറ്റിക്കോ മാഡ്രിഡിനെതിരെ അവസാന നിമിഷം സിനദിന്‍ സിദ്ദാന്‍റെ സംഘം കളി മാറ്റിയെഴുതി. കാസിമെറോ നല്‍കിയ നിസ്വാര്‍ത്ഥമായ പാസ്സ് വലയിലെത്തിച്ച് കരീം ബെന്‍സേമ രക്ഷകനായി.

മത്സരം സമനിലയിലായതോടെ ലാലീഗ പോരാട്ടം ശക്തമായി. ഒരു മത്സരം കുറവ് കളിച്ച് 3 പോയിന്‍റ് ലീഡുമായി അത്ലറ്റിക്കോ മാഡ്രിഡ് ഒന്നാമത് തുടരുന്നു. 56 പോയിന്‍റുമായി ബാഴ്സലോണയാണ് രണ്ടാമത്. 54 പോയിന്‍റുമായി റയല്‍ മാഡ്രിഡ് മൂന്നാമതാണ്.