മൂന്നാം ടെസ്റ്റ് മത്സരത്തിനു മുന്നോടിയായി യുവതാരം ഹര്‍ഷിത് റാണ ഇന്ത്യന്‍ ടീമിനൊപ്പം ചേരും. റിസര്‍വ് നിരയില്‍ അംഗമായിരുന്ന ഹര്‍ഷിത് റാണ, രഞ്ജി ട്രോഫി കളിക്കാനായി ഇന്ത്യന്‍ സ്ക്വാഡില്‍ നിന്നും റിലീസ് ചെയ്തിരുന്നു.
പരമ്പര ഇതിനോടകം കൈവിട്ട ഇന്ത്യ, അഭിമാന പോരാട്ടത്തിനായാണ് മുംബൈയില്‍ കളത്തില്‍ ഇറങ്ങുക. 12 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ ഒരു ഹോം പരമ്പര തോല്‍ക്കുന്നത്. ഹര്‍ഷിത് റാണ ബുധനാഴ്ച്ച ടീമിനൊപ്പം ചേരും.
ബോര്‍ഡര്‍ – ഗവാസ്കര്‍ പരമ്പരക്കുള്ള സ്ക്വാഡിലും ഹര്‍ഷിത് റാണ ഭാഗമാണ്. ന്യൂസിലന്‍റിനെതിരെയുള്ള അവസാന മത്സരത്തില്‍ ഹര്‍ഷിത് റാണ അവസരം ലഭിക്കാന്‍ സാധ്യതയേറയാണ്. ഓസ്ട്രേലിയന്‍ പര്യടനത്തിനു മുന്നോടിയായി പേസര്‍ ജസ്പ്രീത് ബുംറക്ക് വിശ്രമം അനുവദിച്ചേക്കും. ഇത് ഹര്‍ഷിത് റാണയുടെ അരങ്ങേറ്റത്തിനു കാരണമായേക്കും.
അസത്തിനെതിരെയുള്ള രഞ്ജി ട്രോഫി പോരാട്ടത്തില്‍ 7 വിക്കറ്റ് സ്വന്തമാക്കിയാണ് ഹര്‍ഷിത് റാണ ഇന്ത്യന്‍ സ്ക്വാഡില്‍ എത്തുന്നത്. മത്സരത്തില്‍ 10 വിക്കറ്റിന്‍റെ വിജയമാണ് ഡല്‍ഹി നേടിയത്. ബാറ്റിംഗില്‍ 59 റണ്‍സ് സ്കോര്‍ ചെയ്യാനും ഹര്‍ഷിത് റാണക്ക് സാധിച്ചു.