ഐപിൽ പതിനാലാം സീസൺ ആവേശം അവസാനിക്കുമ്പോൾ ക്രിക്കറ്റ് ലോകവും ആരാധകരും എല്ലാം കയ്യടികൾ ഏറെ നൽകുന്നത് രണ്ട് ഇന്ത്യൻ താരങ്ങൾക്ക് തന്നെയാണ്. എല്ലാ വിമർശനങ്ങൾക്കും മറുപടിയായി ഇത്തവണ ഐപിഎല്ലിലെ കിരീടം കരസ്ഥമാക്കിയ ചെന്നൈ സൂപ്പർ കിങ്സ് ടീമിന്റെ ബാറ്റിങ് കരുത്തായ ഋതുരാജ് ഗെയ്ക്ഗഗ്വാദിന് പിന്നാലെ പ്ലേഓഫിൽ നിന്നും പുറത്തായെങ്കിൽ പോലും ബാംഗ്ലൂർ ടീമിന്റെയും ബൗളിംഗ് മികവായ ഹർഷൽ പട്ടേലും എല്ലാ ക്രിക്കറ്റ് പ്രേമികൾക്കും വന്‍ വിരുന്നാണ് സമ്മാനിച്ചത്. സീസണിൽ തന്റെ ക്ലാസ്സ് ബാറ്റിങ് പ്രകടനങ്ങളാൽ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയ ഋതുരാജ് ഗെയ്ക്ഗ്വാദ് ഭാവി ഇന്ത്യൻ ഓപ്പണറാണ് താനെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. സീസണിൽ 16 മത്സരങ്ങളിൽ നിന്നും ഒരു സെഞ്ചുറിയും നാല് അർധസെഞ്ചുറിയും ഉൾപ്പടെ ഇരുപത്തിനാലുകാരൻ 635 റൺസാണ് ആടിച്ചെടുത്തത്.
ഓറഞ്ച് ക്യാപ്പിന് ഒപ്പം അനവധി അപൂർവ്വ ഐപിൽ റെക്കോർഡുകളും ഗെയ്ക്ഗ്വാദ് തന്റെ പേരിലാക്കി. ഓറഞ്ച് ക്യാപ്പിന് പിന്നാലെ സീസണിലെ തന്നെ എമർജിംഗ് അവാർഡ് കരസ്ഥമാക്കിയ താരം ഒരു സീസണിൽ രണ്ട് നേട്ടവും നേടുന്ന ആദ്യ താരവുമായി. കൂടാതെ ഓറഞ്ച് ക്യാപ്പ് നേട്ടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ തരവുമായി ഗെയ്ക്ഗ്വാദ് ഇന്നലെ മാറി.
അതേസമയം വിക്കറ്റ് വേട്ടയിലെ മികവ് കാരണം ഇത്തവണ എല്ലാ ക്രിക്കറ്റ് പ്രേമികളെയും അമ്പരപ്പിച്ച ബാംഗ്ലൂർ ടീം പേസർ ഹർഷൽ പട്ടേൽ 15 കളികളിൽ നിന്നും 32 വിക്കെറ്റ് വീഴ്ത്തി. കൂടാതെ ഈ ഐപിൽ സീസണിലെ ഏക ഹാട്രിക് ഉടമ കൂടിയായ ഹർഷൽ പട്ടേൽ മുംബൈ ഇന്ത്യൻസ് എതിരെ 5വിക്കറ്റും വീഴ്ത്തി. ഒരു ഐപിൽ സീസണിൽ ഏറ്റവുമധികം വിക്കെറ്റ് വീഴ്ത്തിയ താരങ്ങളുടെ ലിസ്റ്റിൽ ഹർഷൽ പട്ടേൽ ഈ സീസണിലെ 32 വിക്കെറ്റ് പ്രകടനത്തോടെ ബ്രാവോക്ക് ഒപ്പം ഒന്നാമത് എത്തി.2013ലെ ഐപിൽ സീസണിലാണ് ബ്രാവോ 32 വിക്കറ്റുകൾ വീഴ്ത്തിയത്. ഒരു സീസണിൽ ഏറ്റവും അധികം വിക്കറ്റുകൾ എറിഞ്ഞിട്ട ഇന്ത്യൻ ബൗളർ എന്നൊരു നേട്ടവും ഹർഷൽ പട്ടേൽ സ്വന്തമാക്കി.പർപ്പിൾ ക്യാപ്പിനും പുറമേ ഗെയിം ചേഞ്ചർ ഓഫ് ദ സീസൺ, മോസ്റ്റ് വാല്യൂബിൾ പ്ലെയർ ഓഫ് ദിസ് സീസൺ തുടങ്ങിയ അവാർഡുകൾ കൂടി താരം നേടി.