ഇവര്‍ക്കെന്താ കണ്ണില്ലേ ? പോസ്‌റ്റ് വിവാദമായതോടെ ഡിലീറ്റ്

2021 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ കിരീടത്തില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച താരമാണ് ഫാഫ് ഡൂപ്ലസിസ്. ദുബായില്‍ നടന്ന ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനു വേണ്ടി 59 പന്തില്‍ 86 റണ്‍സാണ് ഫാഫ് ഡൂപ്ലസിസ് നേടിയത്. മത്സരത്തില്‍ വിജയിച്ച ചെന്നൈ സൂപ്പര്‍ കിംഗ്സിനെയും താരങ്ങളെയും അഭിനന്ദിച്ച് നിരവധി താരങ്ങള്‍ എത്തിയിരുന്നു.

എന്നാല്‍ എപ്പോള്‍ അങ്ങനെയൊരു അഭിനന്ദന പോസ്റ്റ് വിവാദമായി. ചെന്നൈ സൂപ്പര്‍ കിംഗ്സിനൊപ്പം കിരീടം നേടിയ ലുങ്കി എന്‍ഗീഡിക്ക് അഭിന്ദനം എന്നായിരുനു വിവാദമായ പോസ്റ്റ് സൗത്താഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇട്ടത്. ചെന്നൈ സൂപ്പര്‍ കിംഗ്സിലെ സൗത്താഫ്രിക്കന്‍ താരങ്ങളായ ഫാഫ് ഡൂപ്ലസി, ഇമ്രാന്‍ താഹിര്‍ എന്നിവരെ ഒഴിവാക്കിയാണ് അഭിന്ദന പോസ്റ്റ് ഇട്ടത്.

20211016 152125

രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും ഇരുവരും ഇതുവരെ വിരമിച്ചട്ടില്ലാ. സൗത്താഫ്രിക്കന്‍ ക്രിക്കറ്റിന്‍റെ ഈ പോസ്റ്റ് കണ്ട് മുന്‍ താരമായ ഡേല്‍ സ്റ്റെയ്ന്‍ ആശ്ചര്യം രേഖപ്പെടുത്തി. ഫൈനലിലെ താരമായ ഫാഫ് ഡൂപ്ലസിയും പേര് ചേര്‍ക്കാത്തതില്‍ പ്രതിഷേധിച്ചട്ടുണ്ട്. വരുന്ന ട20 ലോകകപ്പിനുള്ള സൗത്താഫ്രിക്കന്‍ സ്ക്വാഡില്‍ ഫാഫ് ഡൂപ്ലസിയെ ഉള്‍പ്പെടുത്തിയിരുന്നില്ലാ.

സൗത്താഫ്രിക്കന്‍ താരമായ എന്‍ഗീഡി ചെന്നൈക്കു വേണ്ടി ഈ സീസണില്‍ 3 മത്സരങ്ങളാണ് കളിച്ചത്. 5 വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ഇമ്രാന്‍ താഹിറാകട്ടെ കളിച്ച ഏക മത്സരത്തില്‍ 2 വിക്കറ്റ് നേടി.