ക്രിക്കറ്റ് ലോകത്തെയും ഒപ്പം ക്രിക്കറ്റ് ആരാധകരെയും എല്ലാം വളരെ ഏറെ ഞെട്ടിച്ചാണ് ഇന്ത്യൻ ടീം നായകൻ വിരാട് കോഹ്ലി കഴിഞ്ഞ ദിവസം ഇന്ത്യൻ ടീമിന്റെ ടി :20 ക്രിക്കറ്റിലെ നായകസ്ഥാനത്തിൽ നിന്നും ഒഴിയാനുള്ള ഒരു സർപ്രൈസ് തീരുമാനം അറിയിച്ചത്.യുഎഇയിലും ഒമാനിലുമായി ഒക്ടോബർ 17 മുതൽ ആരംഭിക്കുന്ന ഐസിസി ടി: 20 ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങൾ എല്ലാം തന്നെ പൂർത്തിയാക്കിയ ശേഷം ടി :20 യിലെ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് വിരാട് കോഹ്ലി സോഷ്യൽ മീഡിയ പോസ്റ്റിൽ കൂടി എല്ലാവരെയും അറിയിക്കുകയായിരുന്നു. ഹെഡ് കോച്ച് രവി ശാസ്ത്രിയോടും ഒപ്പം വിശദമായി ബിസിസിഐക്കും ഒപ്പം ചർച്ചകൾ നടത്തിയാണ് ഇത്തരത്തിൽ ഒരു പുത്തൻ തീരുമാനമാണ് കൈകൊള്ളുന്നത് എന്നും പറഞ്ഞ കോഹ്ലി ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധിക്കനാണ് ആഗ്രഹം എന്നും തുറന്ന് പറഞ്ഞു.
എന്നാൽ നായക സ്ഥാനത്ത് നിന്നുള്ള വിരാട് കോഹ്ലിയുടെ ഈ സർപ്രൈസ് പിന്മാറ്റം ക്രിക്കറ്റ് ലോകത്ത് അടക്കം ഏറെ ചർച്ചകൾക്കും തുടക്കം കുറിച്ച് കഴിഞ്ഞു. ക്രിക്കറ്റ് ലോകത്ത് കോഹ്ലിക്ക് പകരം ആരാകും അടുത്ത ടി :20 ക്രിക്കറ്റ് ടീം ചർച്ചകൾ സജീവമായിരിക്കെ ഒരു വ്യത്യസ്ത അഭിപ്രായവുമായി രംഗത്ത് എത്തുകയാണ് ക്രിക്കറ്റ് നിരീക്ഷകൻ ഹർഷ ഭോഗ്ല.വിരാട് കോഹ്ലി ഐപിൽ ടീമായ ബാംഗ്ലൂരിന്റെ ക്യാപ്റ്റൻസി റോൾ കോഹ്ലി ഉപേക്ഷിക്കുമെന്നാണ് താൻ വിശ്വസിച്ചിരുന്നത് എന്നും അദ്ദേഹം ട്വിറ്റർ പോസ്റ്റിൽ കുറിച്ചു.
വിരാട് കോലിയുടെ കളിയോടുള്ള തീവ്രതയെ പ്രശംസിച്ചുകൊണ്ടാണ് ഹർഷ ഭോഗ്ലെ തന്റെ ട്വിറ്റർ ഹാൻഡിൽ അഭിപ്രായം വിശദമായി പറഞ്ഞത് “വരാനിരിക്കുന്ന നിർണായക ടി :20 ക്രിക്കറ്റ് ലോകകപ്പിനായി തന്റെ മനസ്സിന് കൂടുതൽ വിശ്രമം ലഭിക്കാൻ വിരാട് കോഹ്ലി തന്റെ ഇഷ്ട ടീമായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റൻസി ഉപേക്ഷിക്കുമെന്ന് ഞാൻ ആദ്യം കരുതി. കളിയോടുള്ള ആവേശമാണ് കോഹ്ലിയിൽ നമ്മുക്ക് എപ്പോഴുംതന്നെ കാണാൻ സാധിക്കുക. ബാംഗ്ലൂർ ക്യാപ്റ്റൻസി അദ്ദേഹം ഒരുപക്ഷേ ഉപേക്ഷിക്കുമെന്ന് ഞാൻ കരുതി, അത് അദ്ദേഹത്തിന് രണ്ട് മാസത്തെ റസ്റ്റ് നൽകുമെന്ന് ഞാൻ ഉറച്ച് പ്രതീക്ഷിച്ചിരുന്നു.”അദ്ദേഹം അഭിപ്രായം വിശദമാക്കി