രവി ശാസ്ത്രിക്ക്‌ പകരം മുൻ താരമോ :വമ്പൻ നീക്കവുമായി ബിസിസിഐ

IMG 20210918 084555 scaled

ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് പുത്തൻ ചില ചർച്ചകൾക്ക് തുടക്കം കുറിക്കുകയാണ് ബിസിസിഐ. വിരാട് കോഹ്ലി ടി :20 ക്രിക്കറ്റ് നായക സ്ഥാനത്ത് നിന്നും സ്വയം ഒഴിയാനുള്ള താല്പര്യത്തിന് പിന്നാലെ ടി :20 ടീമിന്റെ പുത്തൻ ക്യാപ്റ്റനെ സെലക്ട് ചെയ്യാനുള്ള ചർച്ചകൾ സജീവമാക്കി കഴിഞ്ഞു. ടി :20 ലോകകപ്പിന് ശേഷം സ്റ്റാർ ഓപ്പണർ രോഹിത് ശർമ്മ തന്നെ വിരാട് കോഹ്ലിയുടെ പകരക്കാരനായി എത്തുമെന്നാണ് സൂചനകൾ. കൂടാതെ ടി :20 ക്രിക്കറ്റ് ലോകകപ്പിന് പിന്നാലെ കോച്ച് രവി ശാസ്ത്രിയുടെ കാലാവധി കൂടി അവസാനിക്കും. ഇനിയും ഇന്ത്യൻ ടീം ഹെഡ് കോച്ച് സ്ഥാനത്ത് തുടരുവാനുള്ള ആഗ്രഹമില്ലയെന്ന് രവി ശാസ്ത്രി തുറന്ന് പറഞ്ഞിരുന്നു. രവി ശാസ്ത്രിക്ക്‌ പകരം മുൻ ഇന്ത്യൻ താരങ്ങളെ ആരേലും ഹെഡ് കോച്ച് സ്ഥാനത്ത് കൊണ്ടുവരുവാനാണ് ബിസിസിഐ ആലോചിക്കുന്നത് എന്നും സൂചനകളുണ്ട്.

എന്നാൽ ഇപ്പോൾ ദേശീയ മാധ്യമങ്ങളിൽ ചിലത് അടക്കം റിപ്പോർട്ട്‌ ചെയ്യുന്നത് പ്രകാരം രവി ശാസ്ത്രിക്ക്‌ പകരം മുൻ താരങ്ങളായ അനിൽ കുംബ്ല, ലക്ഷ്മൺ എന്നിവരെയും ഹെഡ് കോച്ച് റോളിലേക്ക് സജീവമായി പരിഗണിക്കാനാണ് വിവിധ ആലോചനകൾ നടക്കുന്നത്. ഐസിസി ടി :20 ലോകകപ്പിന് ശേഷം ശാസ്ത്രിയുടെ കരാർ അവസാനിക്കുകയും അദ്ദേഹം പടിയിറങ്ങുകയും ചെയ്യുന്നത്തോടെ ഒരു പുതിയ കോച്ചിംഗ് പാനലിനെ ഇന്ത്യൻ ടീമിനോപ്പം കൊണ്ടുവരാം എന്നാണ് ബിസിസിഐ ആലോചന എന്നും ഉന്നത വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ട്.

See also  11 ല്‍ 6 തവണെയും പുറത്താക്കി. ഇത്തവണയും ഗ്ലെന്‍ മാക്സ്വെല്‍ ബുദ്ധിമുട്ടും. പ്രവചനവുമായി ഹര്‍ഭജന്‍ സിങ്ങ്.
IMG 20210916 215642

അതേസമയം റിപ്പോർട്ടുകൾ പ്രകാരം മുൻ ഇന്ത്യൻ കോച്ച് കൂടിയായ അനിൽ കുംബ്ലയോടും മുൻ താരം ലക്ഷ്മൺ എന്നിവരോട് കോച്ചിംഗ് റോളിലേക്ക് കൂടി അയക്കാനാണ് ബിസിസിഐ ഇപ്പോൾ ആവശ്യപെടുന്നത്. ഇരുവരിൽ ഒരാളെ ഹെഡ് കോച്ചായി നിയമിക്കാനാണ് ബിസിസിഐയും പ്രസിഡന്റ്‌ സൗരവ് ഗാംഗുലിയും ആഗ്രഹിക്കുന്നത്.മുൻപ് 2016-17 കാലയളവിൽ ഇന്ത്യൻ ടീമിന്റെ പരിശീലകനായിരുന്ന കുംബ്ല ക്യാപ്റ്റൻ കോഹ്ലിയുമായുള്ള പ്രശ്നങ്ങളെ തുടർന്ന് സ്ഥാനം ഒഴിയുകയായിരുന്നു. കുംബ്ലക്ക്‌ നഷ്ടമായ സ്ഥാനം തിരികെ നൽകണം എന്നൊരു വികാരം ബിസിസിഐയിൽ സജീവമാണ്. നിലവിൽ ഐപിഎല്ലിൽ ഹൈദരാബാദ് ടീമിന്റെ മെന്റർ കൂടിയാണ് ലക്ഷ്മൺ. ഇക്കാര്യത്തിൽ ഇരുവരും കൈകൊള്ളുന്ന തീരുമാനം പ്രധാനമാണ്

Scroll to Top