എല്ലാവരും കാത്തിരുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പ് ആവേശമിപ്പോൾ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇന്നലെ നടന്ന ത്രില്ലിംഗ് മത്സരത്തിൽ കിവീസ് ടീം ഇംഗ്ലണ്ടിനെ വീഴ്ത്തി ഫൈനലികേക്ക് കുതിച്ചപ്പോൾ പാകിസ്ഥാൻ :ഓസ്ട്രേലിയ ടീമുകൾ തമ്മിലുള്ള രണ്ടാമത്തെ സെമി ഫൈനൽ പോരാട്ടം ഇന്നാണ്. ഈ ടി :20 ലോകകപ്പിലെ ഏറ്റവും വലിയ നിരാശ വിരാട് കോഹ്ലി നയിച്ച ഇന്ത്യൻ ടീമാണ്. തുടർച്ചയായ തോൽവികൾ പ്രാഥമിക റൗണ്ടിൽ തന്നെ ഇന്ത്യൻ ടീമിന്റെ എല്ലാ സാധ്യതകളും അവസാനിപ്പിച്ചപ്പോൾ ഏറെ നാളത്തെ ഇടവേളക്ക് ശേഷം ടി :20 ലോകകപ്പ് സെമി പോലും കാണാതെ ഇന്ത്യൻ ടീം പുറത്തായി. കൂടാതെ പാക്, കിവീസ് ടീമുകളോട് വഴങ്ങിയ തോൽവി ഇന്ത്യൻ ആരാധകരിൽ പോലും സൃഷ്ടിച്ച വേദന വലുതാണ്.
എന്നാൽ ടി :20 ക്രിക്കറ്റ് ലോകകപ്പിലെ പ്രകടന മികവിന്റെ അടിസ്ഥാനത്തിൽ മികച്ച താരങ്ങളെ ഉൾപ്പെടുത്തി ഒരു ഇലവനുമായി എത്തുകയാണ് പ്രമുഖ ക്രിക്കറ്റ് കമന്റേറ്ററായ ഹർഷ ഭോഗ്ലെ. ഒരേ ഒരു ഇന്ത്യൻ താരം മാത്രമാണ് ഭോഗ്ലെ ടീമിൽ ഇടം പിടിച്ചത് എന്നത് വളരെ ഏറെ ശ്രദ്ധേയം. കൂടാതെ പാകിസ്ഥാൻ ടീം നായകൻ ബാബർ അസം നായകനായ ഈ ടീമിലെ വിക്കറ്റ് കീപ്പർ ബട്ട്ലറാണ്.ഈ ലോകകപ്പിലെ ഏക സെഞ്ച്വറിക്ക് ഉടമ കൂടിയായ ബട്ട്ലറാണ് ബാബറിനും ഒപ്പം ഓപ്പണിങ്ങിൽ എത്തുക.മിന്നും ഫോം കാഴ്ചവെച്ച ശ്രീലങ്കൻ താരം അസലങ്ക മൂന്നാം നമ്പറിൽ എത്തുമ്പോൾ മാർക്രം, മൊയിൻ അലി,ഷോയിബ് മാലിക്ക് എന്നിവരാണ് മധ്യനിരയുടെ കരുത്ത്
അതേസമയം അസോസിയേറ്റ് ടീമിലെ നമീബിയ താരമായ ഡേവിഡ് വീസ കൂടി ഹർഷ ഭോഗ്ല ഇലവനിൽ എത്തിയപ്പോൾ ഈ ലോകകപ്പിലെ ഹാട്രിക്ക് നേട്ടക്കാരൻ കൂടിയായ ലങ്കൻ താരം ഹസരംഗയും ടീമിലേക്ക് എത്തി.പാകിസ്ഥാൻ താരമായ ഷഹീൻ അഫ്രീഡി, ജോഷ് ഹേസൽവുഡ്, ആൻഡ്രൂ നോർജിയെ എന്നിവരാണ് ടീം ഫാസ്റ്റ് ബൗളർമാർ. ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്‌പ്രീത് ബുംറയെയും ടീമിലേക്ക് ഭോഗ്ലെ സെലക്ട് ചെയ്തിട്ടുണ്ട്.
ഹർഷ ഭോഗ്ല ഇലവൻ :ജോസ് ബട്ട്ലർ, ബാബർ അസം, അസലങ്ക, മാർക്രം, മൊയിൻ അലി, ഷോയിബ് മാലിക്ക്, ഡേവിഡ് വീസ,ഹസരംഗ,ഹേസൽവുഡ്, ഷഹീൻ അഫ്രീഡി, ആൻഡ്രൂ നോർജിയെ, ജസ്‌പ്രീത് ബുംറ