ഇന്ത്യന്‍ വിക്കറ്റുകള്‍ അനുകരിച്ച് ഷഹീന്‍ അഫ്രീദി. വീഡിയോ

രോഹിത് ശര്‍മ്മയുടേയും കെല്‍ രാഹുലിന്‍റെയും, വീരാട് കോഹ്ലിയുടേയും വിക്കറ്റുകള്‍ പരിഹാസരൂപേണ അനുകരിച്ച് പാക്കിസ്ഥാന്‍ പേസ് ബോളര്‍ ഷഹീന്‍ അഫ്രീദി. ഷാര്‍ജയില്‍ സ്കോട്ടലന്‍റിനെതിരെയുള്ള മത്സരത്തിനിടെയാണ് ആരാധകരുടെ ആവശ്യ പ്രകാരം ഇന്ത്യക്കെതിരെയുള്ള വിക്കറ്റുകള്‍ പാക്കിസ്ഥാന്‍ പേസര്‍ അനുകരിച്ചത്. ഷഹീന്‍ അഫ്രീദിയുടെ ഓപ്പണിംഗ് സ്പെല്ലാണ് ഇന്ത്യക്കെതിരെയുള്ള 10 വിക്കറ്റ് വിജയം പാക്കിസ്ഥാനു നേടി കൊടുത്തത്.

സ്കോട്ലൻഡിനെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തിൽ ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുമ്പോഴാണ് ഷഹീൻ അഫ്രീദി രോഹിത് ശർമ്മയുടെയും കോഹ്ലിയുടെയും കെ എൽ രാഹുലിന്റെയും വിക്കറ്റുകൾ അനുകരിച്ചത്.

ടൂര്‍ണമെന്‍റില്‍ ഇതുവരെ അഞ്ച് മത്സരങ്ങളില്‍ നിന്നായി 6 വിക്കറ്റുകളാണ് ഷഹീന്‍ അഫ്രീദി നേടിയത്. ഗ്രൂപ്പ് ഘട്ടത്തിലെ അഞ്ചു മത്സരത്തിലും വിജയിച്ചാണ് പാക്കിസ്ഥാന്‍ സെമിഫൈനലില്‍ യോഗ്യത നേടിയത്. ഓസ്ട്രേലിയക്കെതിരെയാണ് പാക്കിസ്ഥാന്‍റെ സെമിഫൈനല്‍ മത്സരം.