മുന്നോട്ടുള്ള മത്സരങ്ങളിൽ അവൻ്റെ പ്രകടനം ആത്മവിശ്വാസം നൽകുന്നത്.”- യുവതാരത്തെ പ്രശംസിച്ച് ഹർദിക് പാണ്ഡ്യ.

ഇന്നലെയായിരുന്നു ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ ട്വൻ്റി20 പരമ്പരയിലെ ആദ്യ മത്സരം. ആദ്യ മത്സരത്തിൽ 21 റൺസിന് ഇന്ത്യയെ പരാജയപ്പെടുത്തി ന്യൂസിലാൻഡ് പരമ്പരയിൽ മുന്നിലെത്തി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 20 ഓവറിൽ നഷ്ടത്തിൽ 176 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിൽ ഇന്ത്യക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് എടുക്കാനെ സാധിച്ചുള്ളൂ.



ഇന്ത്യൻ ബാറ്റിങ്ങിലെ മുന്നേറ്റ നിര തകർന്നതാണ് ആദ്യം മത്സരത്തിൽ പരാജയപ്പെടുവാൻ കാരണം. യുവ താരങ്ങളായ ഇഷാൻ കിഷൻ നാല് റൺസും, ശുബ്മാൻ ഗില്‍ ഏഴ് റൺസും, രാഹുൽ ത്രിപാടി റൺസ് ഒന്നും എടുക്കാതെയും പുറത്തായതാണ് ഇന്ത്യക്ക് തിരിച്ചറിയാതെ. ഇന്ത്യയെ വലിയ നാണക്കേടിൽ നിന്നും രക്ഷിച്ചത് സൂര്യ കുമാർ യാദവിന്റെയും യുവ താരം വാഷിംഗ്ടൺ സുന്ദറിന്റെയും പോരാട്ടമാണ്. സൂര്യകുമാർ യാദവ് 47 റൺസ് എടുത്ത് പുറത്തായി.

FB IMG 1674878851368


28 പന്തുകളിൽ നിന്നും 50 റൺസ് എടുത്താണ് വാഷിംഗ്ടൺ സുന്ദർ പുറത്തായത്. 5 ഫോറുകളും മൂന്ന് സിക്സറുകളും സഹിതമാണ് താരം അർദ്ധ സെഞ്ച്വറി നേടിയത്. ഇപ്പോഴിതാ താരത്തെ പ്രശംസിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നായകൻ ഹർദിക് പാണ്ഡ്യ. ബാറ്റ് കൊണ്ട് മാത്രമല്ല ബൗൾ കൊണ്ടും മികച്ച പ്രകടനം നടത്തുവാൻ വാഷിംഗ്ടൺ സുന്ദറിന് സാധിച്ചിരുന്നു. നാല് ഓവറിൽ വെറും 22 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റുകൾ ആയിരുന്നു താരം വീഴ്ത്തിയത്.”ഇത്തരത്തിൽ റാഞ്ചിയിലെ വിക്കറ്റ് പ്രതികരിക്കുമെന്ന് കരുതിയില്ല. ഇവിടെ മികച്ച കളി ന്യൂസിലാൻഡ് പുറത്തെടുത്തു. നമ്മൾ ബൗളിങ്ങിൽ മോശമായിരുന്നു.

FB IMG 1674878868707


ഇത്തരം വീഴ്ചകളിൽ നിന്ന് യുവ ടീം ആയതിനാൽ പാഠം പഠിക്കാനാകും. ബൗളിങ്,ബാറ്റിംഗ്,ഫീൽഡിങ് എന്നീ മികവുകൊണ്ട് ഇന്ന് വാഷിംഗ്ടൺ സുന്ദറിന്റെ ദിനമാണ്. ബൗളും ബാറ്റും ചെയ്യുന്ന ഒരു താരത്തെ ആവശ്യമായിരുന്നു. മുന്നോട്ടുള്ള മത്സരങ്ങളിൽ വളരെയധികം ആത്മവിശ്വാസം നൽകുന്നതാണ് വാഷിംഗ്ടൺ സുന്ദറിന്റെ പ്രകടനം.”-ഹർദിക് പാണ്ഡ്യ പറഞ്ഞു. ഞായറാഴ്ചയാണ് 20-20 പരമ്പരയിലെ രണ്ടാമത്തെ മത്സരം. ലക്നൗവിൽ നടക്കുന്ന മത്സരത്തിൽ പരമ്പര കൈവിടാതിരിക്കുവാൻ ഇന്ത്യക്ക് വിജയം നിർണായകമാണ്.

Previous articleസ്പിന്നര്‍മാര്‍ കറക്കി വീഴത്തി. റാഞ്ചിയില്‍ വിജയം റാഞ്ചിയെടുത്ത് ന്യൂസിലന്‍റ്.
Next articleനാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി അർഷദീപ് സിങ്