ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഫൈനല്‍ പോരാട്ടത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാന്‍ റോയല്‍സിനു ബാറ്റിംഗ് തകര്‍ച്ച. നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സ് മാത്രമാണ് രാജസ്ഥാന്‍ റോയല്‍സിനു നേടാനായത്. 39 റണ്‍സ് നേടിയ ജോസ് ബട്ട്ലറാണ് ടോപ്പ് സ്കോറര്‍. ക്യാപ്റ്റന്‍ ഹാര്‍ദ്ദിക്ക് പാണ്ട്യ 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍, സായി കിഷോര്‍ 2 ഉം മുഹമ്മദ് ഷാമി, യാഷ് ദയാല്‍, റാഷീദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ പിന്നോട്ടടിച്ചത് ഹാര്‍ദ്ദിക്ക് പാണ്ട്യയുടെ സ്പെല്ലാണ്. ഒന്‍പതാം ഓവറില്‍ ബോള്‍ ചെയ്യാന്‍ എത്തിയ താരം തന്‍റെ സ്പെല്‍ പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ മൂന്നു വിക്കറ്റാണ് തന്‍റെ പേരിലുണ്ടായിരുന്നു. സഞ്ചു സാംസണ്‍, ജോസ് ബട്ട്ലര്‍, ഹെറ്റ്മയര്‍ എന്നിവരുടെ വിക്കറ്റാണ് ഹാര്‍ദ്ദിക്ക് നേടിയത്.
ഒന്‍പതാം ഓവര്‍ എറിയാന്‍ എത്തിയ താരം ആദ്യ ഓവറില്‍ 1 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടി. മൂന്നാം ഓവറില്‍ ജോസ് ബട്ട്ലറുടേയും, തന്‍റെ സ്പെല്ലിലെ നാലാം ഓവറിലാണ് ഹെറ്റ്മയറുടെ വിക്കറ്റ് നേടിയത്. അവസാന ഓവറില്‍ രണ്ട് ബൗണ്ടറികള്‍ അടിച്ചെങ്കിലും അവസാന പന്തില്‍ ഹാര്‍ദ്ദിക്ക് പാണ്ട്യ തന്നെ ക്യാച്ച് നേടി വിന്‍ഡീസ് താരത്തെ പുറത്താക്കി.
മത്സരത്തില്‍ വെറും 17 റണ്‍സാണ് ഹാര്‍ദ്ദിക്ക് പാണ്ട്യ വഴങ്ങിയത്. ഒരു ഐപിഎല്‍ ഫൈനലില്‍ ക്യാപ്റ്റന്‍റെ ഏറ്റവും മികച്ച രണ്ടാമത്തെ ബോളിംഗ് പ്രകടനവും ഇന്ന് പിറന്നു. 2009 ല്‍ ഡെക്കാന്‍ ചാര്‍ജേഴ്സിനെതിരെ അനില്‍ കുംബ്ലെയുടെ 16 റണ്‍സ് വഴങ്ങിയുള്ള 4 വിക്കറ്റ് പ്രകടനമാണ് ഒന്നാമത്.