ക്രിക്കറ്റ് ആരാധകർ ഏവരും വളരെ ഏറെ ആവേശത്തോടെ കാത്തിരുന്ന ചെന്നൈ സൂപ്പർ കിങ്‌സ് : റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരത്തിൽ ആറ് വിക്കറ്റിന്റെ ജയവുമായി ധോണിയും സംഘവും പോയിന്റ് പട്ടികയിൽ ഒന്നാമത്. ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്ന ഓപ്പണിങ് ബാറ്റിങ് കാഴ്ചവെച്ചിട്ടും ചെന്നൈക്ക് മുൻപിൽ മുട്ടുമടക്കാനായിരുന്നു വിരാട് കോഹ്ലിക്കും ടീമിനും വിധി. ബൗളിംഗ് കരുത്തിൽ ശക്തരായ ബാംഗ്ലൂർ ടീമിനെ ചെറിയ സ്കോറിൽ ഒതുക്കാൻ കഴിഞ്ഞ ചെന്നൈ ടീമിന് ബാറ്റ്‌സ്മാന്മാരും മികച്ച പിന്തുണ നൽകി. മത്സരത്തിൽ പടിക്കൽ, ഡിവില്ലേഴ്‌സ് എന്നിവരെ ഒരൊറ്റ ഓവറിൽ പുറത്താക്കിയ ശാർദൂൽ താക്കൂറാണ് ബാംഗ്ലൂരിനെ തകർത്തത്.നാല് ഓവറിൽ വെറും 29 റൺസ് വഴങ്ങിയാണ് താരം രണ്ട് വിക്കറ്റുകൾ വീഴ്ത്തിയത്.
എന്നാൽ തക്കൂറിന്റെ ഈ സീസണിലെ മികച്ച പ്രകടത്തിനൊപ്പം വളരെ അധികം ചർച്ചയായി മാറുന്നത് ഇന്ത്യൻ ടി :20 ലോകകപ്പ് സ്ക്വാഡ് കൂടിയാണ്.താക്കൂർ ലോകകപ്പ് സ്‌ക്വാഡിൽ റിസർവ് താരം എന്നുള്ള നിലയിലാണ് ഉൾപ്പെട്ടത് എങ്കിൽ പോലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരത്തെ മെയിൻ സ്‌ക്വാഡിലേക്ക് കൂടി സെലക്ട് ചെയ്യണം എന്നാണ് ആരാധകർ അഭിപ്രായപെടുന്നത്. നേരത്തെ മുംബൈ ഇന്ത്യൻസിന് എതിരായ മത്സരത്തിൽ നാല് ഓവറിൽ വെറും 29 റൺസ് വഴങ്ങി 1 വിക്കറ്റ് വീഴ്ത്തിയും താക്കൂർ തന്റെ ഈ ബൗളിംഗ് മികവ് എന്തെന്ന് തെളിയിച്ചു. കൂടാതെ ബാറ്റിങ്ങിലും ശോഭിക്കാൻ കഴിവുള്ള താക്കൂറിനെ ടി :20 ലോകകപ്പ് സ്‌ക്വാഡിൽ ഹാർദിക് പാണ്ട്യക്ക് പകരം കൊണ്ടുവരണം എന്നാണ് ക്രിക്കറ്റ് ആരാധകർ പലരും നിരീക്ഷിക്കുന്നത്. കൂടാതെ നിലവിൽ പരിക്കും മോശം ഫോമും കാരണം മുംബൈ ഇന്ത്യൻസ് പ്ലേയിംഗ് ഇലവനിൽ പോലും ഇല്ലാത്ത ഹാർദിക്കിനെ ടി :20 ലോകകപ്പിനുള്ള സ്‌ക്വാഡിൽ നിന്നും ഒഴിവാക്കണം എന്നും ആരാധകർ അഭിപ്രായപെടുന്നു.
അതേസമയം ഇക്കാര്യത്തിൽ ചില മുൻ താരങ്ങളുടെ അഭിപ്രായവും വളരെ ഏറെ ശ്രദ്ധേയമാണ്. പരിക്കും ഏറെ ഫിറ്റ്നസ് പ്രശ്നങ്ങളും നേരിടുന്ന ഹാർദിക് ടി :20 ലോകകപ്പ് സ്‌ക്വാഡിൽ തലവേദനയാണ് എന്നും മുൻ പാക് താരം സൽമാൻ ബട്ട് അഭിപ്രായപ്പെട്ടിരുന്നു. ബോഡിയുടെ കൂടി കാര്യത്തിൽ ഹാർദിക് ശ്രദ്ധിക്കണം എന്നും ബട്ട് നിലപാട് പങ്കുവെച്ചിരുന്നു. നിലവിൽ മുംബൈ ടീമിന്റെ അവസാന രണ്ട് മത്സരവും കളിച്ചിട്ടില്ലാത്ത ഹാർദിക് പാണ്ട്യ നാല് ഓവറുകൾ ടി :20 യിൽ എറിയാൻ പര്യാപ്തനാണോ എന്നുള്ള ചോദ്യവും സജീവമാണ് . അതിനാൽ തന്നെ റിസർവ് താരമായി സ്‌ക്വാഡിലുള്ള താക്കൂറിന് ഇന്ത്യയുടെ പ്രധാന ടി :20 സ്‌ക്വാഡിലേക്ക് സ്ഥാനകയറ്റം നൽകണം എന്നാണ് ഭൂരിഭാഗം ആരാധകരും സോഷ്യൽ മീഡിയയിൽ അടക്കം ഷെയർ ചെയ്യുന്നത്.