മുംബൈ പ്ലേയോഫ് കടക്കില്ലാ. പക്ഷേ ഈ ടീം ഇത്തവണ ഫൈനല്‍ കളിക്കും.

ഐപിഎല്ലിന്‍റെ രണ്ടാം ഘട്ടത്തില്‍ വളരെ ശക്തമായാണ് കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സ് തിരിച്ചെത്തിയത്. ടീം കോമ്പിനേഷനില്‍ അടക്കം അടിമുടി മാറ്റവുമായി എത്തിയ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സ് തുടര്‍ച്ചയായ മത്സരങ്ങളില്‍ ബാംഗ്ലൂരിനെയും മുംബൈയും തോല്‍പ്പിച്ചു പോയിന്‍റ് പട്ടികയില്‍ ആദ്യ നാലിലെത്തി.

327583

മുംബൈക്കെതിരെയുള്ള മത്സരത്തില്‍ വെങ്കടേഷ് അയ്യറിന്‍റെയും രാഹുല്‍ ത്രിപാഠിയുടേയും മികവിലാണ് മത്സരത്തില്‍ വിജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സിനെ 155 എന്ന സ്കോറിന് കൊല്‍ക്കത്താ ബോളര്‍മാര്‍ ഒതുക്കിയിരുന്നു.

മത്സരത്തിനു ശേഷം രണ്ട് പ്രവചനങ്ങളാണ് മുന്‍ താരമായ ആകാശ് ചോപ്ര ട്വിറ്ററിലൂടെ നടത്തിയിരിക്കുന്നത്. ഈ സീസണില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സ് ഫൈനല്‍ കളിക്കുമെന്നാണ് ചോപ്രയുടെ പ്രവചനം. എന്നാല്‍ കമന്‍റേറ്റര്‍കൂടിയായാ ചോപ്രയുടെ മറ്റൊരു ട്വീറ്റ് മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ക്ക് മറ്റൊരു നിരാശയാണ് നല്‍കുന്നത്.

അഞ്ച് തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് പ്ലേയോഫിലേക്ക് യോഗ്യത നേടിയില്ലെങ്കില്‍ അത്ഭുതപ്പെടാനില്ലാ എന്നാണ് ചോപ്ര പറയുന്നത്. 9 മത്സരങ്ങളില്‍ നിന്നും 8 പോയിന്‍റുമായി ആറാമതാണ്. മുംബൈയുടെ അടുത്ത മത്സരം ബാംഗ്ലൂരിനെതിരെയാണ്.