ഞങ്ങള്‍ തമ്മില്‍ മത്സരമില്ലാ. ഹാര്‍ദ്ദിക്കില്‍ നിന്നും പഠിക്കുകയാണ്; വെങ്കിടേഷ് അയ്യർ.

ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചു ട്വൻറി-20 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിലെ സ്ക്വാഡിൽ ഇടംനേടിയ താരമാണ് വെങ്കിടേഷ് അയ്യർ. ഐപിഎല്ലിൽ മോശം പ്രകടനം കാഴ്ചവച്ച താരത്തിന് ടീമിൽ അവസരം നൽകിയതിന് ഒരുപാട് വിമർശനങ്ങൾ ഉയരുന്നുണ്ട്. താരത്തിന് പകരം ഹൈദരാബാദ് താരം രാഹുൽ ത്രിപാടിയെ ഉൾപ്പെടുത്താമായിരുന്നു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.


ഹർദിക് പാണ്ഡ്യ പരിക്കിൽ നിന്ന് മോചിതനായി ടീമിൽ തിരിച്ചെത്തിയതോടെ ആദ്യ ഇലവനിൽ വെങ്കിടേശ് അയ്യറിന് സ്ഥാനം ലഭിക്കുന്നതിന് സാധ്യത കുറവാണ്. ഗുജറാത്തിനു വേണ്ടി വളരെ മികച്ച പ്രകടനമാണ് പാണ്ഡ്യ ഇത്തവണ പുറത്തെടുത്തത്. 413 റൺസും, 4 വിക്കറ്റുകളും താരം സ്വന്തമാക്കി.

images 38 1

ഇപ്പോളിതാ ഹർദിക് പാണ്ഡ്യയുമായി താൻ ഒരു മത്സരത്തിന് നോക്കുന്നില്ല എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് വെങ്കിടേഷ് അയ്യർ. അദ്ദേഹത്തിൽ നിന്നും നല്ല കാര്യങ്ങൽ പഠിക്കാനാണ് താൻ നോക്കുന്നത് എന്നും താരം പറഞ്ഞു. താരത്തിൻ്റെ വാക്കുകൾ വായിക്കാം.

images 39 2

“ഒരിക്കലും ഞാൻ അദ്ദേഹവുമായി മത്സരിക്കുന്നില്ല. അദ്ദേഹം സൂപ്പർസ്റ്റാർ ആണ്. അദ്ദേഹത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനുള്ള മികച്ച ഒരു സുവർണാവസരം ആണ് എനിക്ക് ഇത്. രാജ്യത്തിനു വേണ്ടി ഒരുപാട് നേട്ടങ്ങൾ നേടിയ ആളാണ് അദ്ദേഹം, ഇനിയും അതുപോലെ തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ ഇടയിൽ ഒരു മത്സരവും ഇല്ല. അദ്ദേഹവുമായി കളിക്കുവാൻ ഞാൻ ഇഷ്ടപ്പെടുന്നു.”-വെങ്കിടേഷ് അയ്യർ പറഞ്ഞു.

Previous articleസൗത്താഫ്രിക്കൻ പരമ്പരയിൽ നിന്നും ശിഖർ ധവാനെ ഒഴിവാക്കിയത് ദ്രാവിഡ്. വെളിപ്പെടുത്തലുമായി ബിസിസിഐ ഒഫീഷ്യല്‍
Next articleഅവനാണ് എന്നെ സ്വാധീനിച്ച ക്യാപ്റ്റൻ : വാനോളം പുകഴ്ത്തി മുൻ ഇന്ത്യൻ താരം