ലങ്കൻ താരത്തിന് ബാറ്റ് നൽകി ഹാർദിക് :കയ്യടിച്ച് സോഷ്യൽ മീഡിയ

ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം വളരെ ഏറെ ആവേശത്തോടെ കാത്തിരുന്ന ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ശ്രീലങ്കൻ പര്യടനത്തിലെ ആദ്യ ടി :20 മത്സരത്തിൽ ടീം ഇന്ത്യക്ക് 38 റൺസിന്റെ അവിസ്മരണീയ ജയം. എല്ലാ മേഖലയിലും മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ ടീം ഇതോടെ ടി :20 പരമ്പരയിൽ 1-0ന് മുൻപിലെത്തി. 4 വിക്കറ്റ് ഇന്നലെ മത്സരത്തിൽ വീഴ്ത്തിയ സ്റ്റാർ പേസർ ഭുവനേശ്വർ കുമാറാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടി കയ്യടികൾ വാങ്ങിയത്.

എന്നാൽ മത്സരത്തിന് ശേഷം ക്രിക്കറ്റ് ആരാധകരുടെ എല്ലാം മനസ്സ് കീഴടക്കി കഴിഞ്ഞിരിക്കുകയാണ് ഇന്ത്യൻ താരം ഹാർദിക് പാണ്ട്യ. മത്സരത്തിന് ശേഷം ഇന്ത്യൻ താരങ്ങൾ എല്ലാവരും ശ്രീലങ്കൻ ടീമിലെ അംഗങ്ങളുമായി രസകരമായ ചർച്ചകളിൽ സജീവമായിരുന്നു.പക്ഷേ അവിചാരിതമായിട്ടാണ് ഹാർദിക് പാണ്ട്യ സംഭാഷണത്തിനിടയിൽ തന്റെ ഒരു ബാറ്റ് ലങ്കൻ ഓൾറൗണ്ടർ ചമിക കരുണരത്നക്ക്‌ നൽകിയത്. ഇന്നലെ തന്റെ അന്താരാഷ്ട്ര ടി :20 അരങ്ങേറ്റം നടത്തിയ താരം മികച്ച പ്രകടനമാണ് ബൗളിങ്ങിൽ നടത്തിയത്. നാല് ഓവറിൽ നിന്നും 34 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തുവാൻ യുവ താരത്തിന് കഴിഞ്ഞു.

മത്സരത്തിന് ശേഷമുള്ള സൗഹൃദപരമായ സംഭാഷണതിനിടയിലാണ് കരുണരത്നക്ക്‌ ഹാർദിക് തന്റെ പ്രിയ ബാറ്റുകളിൽ ഒന്ന് സമ്മാനിച്ചത്.ഇഷാൻ കിഷൻ, ഹാർദിക് എന്നിവർക്ക് പുറമേ സൂര്യകുമാർ യാദവും ആ സമയം മൈതാനത്തിലുണ്ടായിരുന്നു. കരുണരത്ന ശേഷം ഇൻസ്റ്റാഗ്രമിൽ പോസ്റ്റ്‌ ചെയ്ത ഈ മനോഹര ദൃശ്യങ്ങളുടെ വീഡിയോ ആരാധകരും ഒപ്പം ക്രിക്കറ്റ്‌ പ്രേമികളും ഏറ്റെടുത്ത് കഴിഞ്ഞു. ഏറെ വൈറലായ വീഡിയോക്ക് പിന്നാലെ മിക്ക ക്രിക്കറ്റ്‌ ആരാധകരും ഹാർദിക് പാണ്ട്യക്ക്‌ അഭിനന്ദനങ്ങൾ നൽകുകയാണ് ഇപ്പോൾ എതിരാളികളെ പോലെ ബഹുമാനിക്കണം എന്നൊരു പാഠമാണ് ഹാർദിക് പാണ്ട്യ നൽകുന്നത് എന്നും ആരാധകർ പലരും അഭിപ്രായപെടുന്നുണ്ട്.മത്സരത്തിൽ ഹാർദിക് കേവലം 12 പന്തിൽ 10 റൺസ് മാത്രമാണ് നേടിയത്. ഏകദിന ക്രിക്കറ്റ്‌ പരമ്പരയിലും താരം മോശം ബാറ്റിങ് ഫോമിലായിരുന്നു

Previous articleഒരു ലോകകപ്പ് മാത്രം സ്വന്തം :പക്ഷേ സച്ചിന്റെ ഈ ലോകകപ്പ് നേട്ടങ്ങൾ നിങ്ങളെ അമ്പരപ്പിക്കും
Next articleവിക്കറ്റിന് പിന്നിൽ മിന്നൽ വേഗത്തിൽ ഇഷാൻ കിഷൻ :സഞ്ജുവിന് വീണ്ടും തിരിച്ചടിയെന്ന് ആരാധകർ