ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിനു ഭേദപ്പെട്ട സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാനെത്തിയ ഗുജറാത്തിനു വേണ്ടി ഹാര്‍ദ്ദിക്ക് പാണ്ട്യയാണ് ടോപ്പ് സ്കോററായത്. 42 പന്തില്‍ 4 ഫോറും 1 സിക്സും സഹിതമാണ് സീസണിലെ ആദ്യ ഫിഫ്‌റ്റി നേടിയത്.
മത്സരത്തില്‍ ഏയ്ഡന്‍ മാക്രത്തിനെതിരെ നേടിയ സിക്സിലൂടെ ഐപിഎല്ലില്‍ 100 സിക്സ് ഹാര്‍ദ്ദിക്ക് പാണ്ട്യ തികച്ചു. ബോളുകളുടെ കണക്കില്‍ ഏറ്റവും വേഗത്തില്‍ 100 സിക്സ് നേടുന്ന ഇന്ത്യന്‍ താരമാണ് പാണ്ട്യ. 1046 ബോളിലാണ് ഈ നേട്ടം കൈവരിച്ചത്. 1224 പന്തില്‍ 100 സിക്സ് നേടിയ റിഷഭ് പന്തിനെയാണ് മറികടന്നത്.
657 പന്തില്‍ 100 സിക്സ് നേടിയ ആന്ദ്ര റസ്സലാണ് ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിച്ചത്. 943 പന്തില്‍ നേടിയ ക്രിസ് ഗെയ്ലാണ് രണ്ടാമത്. ഹാര്‍ദ്ദിക്ക് പാണ്ട്യയുടെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റി കൂടിയാണ് ഇത്.
ഉമ്രാന്‍ മാലിക്കിന്‍റെ വേഗതയേറിയ പന്ത് ഹെല്‍മറ്റില്‍ ഇടിച്ചായിരുന്നു പാണ്ട്യയുടെ ഇന്നിംഗ്സിനു തുടക്കമായത്. പിന്നീടുള്ള രണ്ട് പന്തുകള്‍ ബൗണ്ടറിയടിച്ചാണ് ഹാര്‍ദ്ദിക്ക് പാണ്ട്യ മറുപടി പറഞ്ഞത്. ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങുന്ന ഹാര്‍ദ്ദിക്ക് പാണ്ട്യയുടെ ഫോം ഇന്ത്യന്‍ ലോകകപ്പിനു പ്രതീക്ഷ നല്‍കുകയാണ്.
Hardik Pandya’s slowest 50s in IPL:
- 42 balls v SRH, Today
- 41 balls v RCB, 2018
- 25 balls v KKR, 2015
- 20 balls v RR, 2020
- 17 balls v KKR, 2019