തലക്ക് എറിഞ്ഞ് ഉമ്രാന്‍ മാലിക്ക്. കനത്ത മറുപടിയുമായി ഹാര്‍ദ്ദിക്ക് പാണ്ട്യ.

Hardik pandya revenge on umran malik scaled

ഐപിൽ പതിനഞ്ചാം സീസണിൽ ഇതുവരെ തോൽവി രുചിച്ചിട്ടില്ലാത്ത ഒരു ടീമാണ് ഹാർഡിക്ക് പാണ്ട്യ നായകനായ ഗുജറാത്ത് ടൈറ്റൻസ്. തുടർച്ചയായ മൂന്ന് ജയങ്ങൾ നേടി സീസണിൽ പോയിന്റ് ടേബിളിൽ മുന്നിലുള്ള ടീമിന് പക്ഷേ ഹൈദരാബാദ് എതിരായ മത്സരത്തിൽ എല്ലാ അർഥത്തിലും തോൽവി വഴങ്ങുന്നതാണ് കാണാൻ സാധിച്ചത്. ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച ടീമിന് നേടാൻ സാധിച്ചത് 162 റൺസ്‌.

ക്യാപ്റ്റൻ ഹാർദിക്ക് പാണ്ട്യ മുന്നിൽ നിന്നും നയിച്ച മത്സരത്തിൽ യുവ താരം അഭിനവ് മനോഹറുടേയും ഇന്നിങ്സുമാണ് ഗുജറാത്തിന്റെ ടോട്ടൽ 160 കടത്തിയത്. തന്റെ നൂറാം സിക്സുമായി ഹാർദിക്ക് പാണ്ട്യ തിളങ്ങിയ മത്സരത്തിൽ 35 റൺസ്സുമായി യുവ താരം അഭിനവ് മനോഹർ ശ്രദ്ധേയനായി.50 റൺസാണ് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ട്യ നേടിയത്.

ഗുജറാത്തിന്റെ ഇനിങ്സിൽ വളരെ ശ്രദ്ദേയമായ ഒരു സംഭവം കൂടി അരങ്ങേറി.ഇന്നിങ്സിന്‍റെ എട്ടാം ഓവറിലാണ് പേസർ ഉമ്രാൻ മാലിക്ക് ഒരു അതിവേഗ ബൗൺസറിൽ കൂടി ഹാർദിക്ക് പാണ്ട്യയെ ഞെട്ടിച്ചത്. ഫാസ്റ്റ് ഷോർട്ട് ബോളിൽ അമ്പരന്ന ഹാർദിക്ക് പാണ്ട്യക്ക് യാതൊരു ഉത്തരവും ഇല്ലാതെ പോയി. തലയിൽ പതിച്ച ബോളിൽ പരിക്ക് ഒന്നും തന്നെ സംഭവിച്ചില്ല എങ്കിലും ശേഷം എറിഞ്ഞ രണ്ട് പന്തുകളിൽ ഫോർ അടിച്ച് എതിരാളിക്ക് മറുപടി നൽകാൻ ഹാർദിക്കിനായി.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരബാദാണ് വിജയം നേടിയത്. ലക്ഷ്യം പിന്തുടര്‍ന്ന ഹൈദരബാദിനായി ക്യാപ്റ്റന്‍ വില്യംസണ്‍ (57) അര്‍ദ്ധസെഞ്ചുറി നേടി. അഭിഷേക് ശര്‍മ്മ (42) നിക്കോളസ് പൂരന്‍ (34) എന്നിവര്‍ നിര്‍ണായക സംഭാവന നടത്തി.

Scroll to Top