രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസി ശൈലിയെ പ്രശംസിച്ച് സ്റ്റാർ ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ, കളിക്കാർക്ക് സുരക്ഷയും സ്വാതന്ത്ര്യവും അദ്ദേഹം നല്‍കിയട്ടുണ്ടെന്ന് ഹാര്‍ദ്ദിക്ക് പറഞ്ഞു. കഴിഞ്ഞ അഞ്ച്-ആറ് വർഷമായി ടീം ചെയ്യുന്ന കാര്യങ്ങളിൽ നിന്ന് മാറി കളിക്കാർക്ക് ശരിയാണെന്ന് തോന്നുന്നത് ചെയ്യാനാണ് രോഹിത് ആഗ്രഹിക്കുന്നത്
“രോഹിത് ശർമ്മ നിങ്ങൾക്ക് വളരെയധികം സ്വാതന്ത്ര്യം നൽകുന്നു, ഇതായിരുന്നു അദ്ദേഹത്തിന്‍റെ ശക്തി,” പാണ്ഡ്യ പറഞ്ഞു.
“ടീമിനെ ഒരുമിച്ചുകൂട്ടിയതിന് അദ്ദേഹത്തിനും രാഹുൽ ദ്രാവിഡിനും ഒരുപാട് ക്രെഡിറ്റുകൾ അര്‍ഹിക്കുന്നുണ്ട്, മാനസികാവസ്ഥ നല്ലതാക്കാനും കളിക്കാർ സുരക്ഷിതരാണെന്ന് അവര്‍ ഉറപ്പാക്കുന്നു. അവര്‍ക്ക് മതിയായ അവസരങ്ങള്‍ നല്‍കുന്നു. അവർ കളിക്കുന്നില്ലെങ്കിൽ അവരോടും പറയപ്പെടുന്നു, അത് പ്രശംസനീയമായ കാര്യമാണ്. ” ഹാര്‍ദ്ദിക്ക് പറഞ്ഞു.
“അദ്ദേഹം ഞങ്ങൾക്ക് സ്വാതന്ത്ര്യം നൽകി, ഫലങ്ങളെക്കുറിച്ച് മറന്നോളു. ഞങ്ങൾ പുതിയ എന്തെങ്കിലുമാണ് ശ്രമിക്കുന്നത്. ഞങ്ങൾ തെറ്റുകൾ വരുത്താൻ പോകുന്നു, അതിൽ നിന്ന് ഞങ്ങൾ പഠിക്കാൻ പോകുന്നു, പക്ഷേ ഞങ്ങൾ അഞ്ച്-ആറു വർഷമായി എന്താണ് ചെയ്യുന്നത്, ഞങ്ങൾ അതിൽ നിന്ന് മാറിനിൽക്കാനാണ് പോകുന്നത്, ലഭ്യമായ എല്ലാ ഓപ്ഷനുകളും ഞങ്ങൾ പരീക്ഷിച്ചുവെന്ന് ഉറപ്പാക്കുക, ലോകകപ്പ് വരുമ്പോൾ, എങ്ങനെ കളിക്കണമെന്ന് ഞങ്ങൾക്കറിയാം. ”ഹാര്‍ദ്ദിക്ക് കൂട്ടിചേര്‍ത്തു
2015 മുതൽ 2021 വരെ മുംബൈ ഇന്ത്യന്‍സില്‍ രോഹിത് ശര്‍മ്മയുടെ കീഴിലായിരുന്നു ഹാര്‍ദ്ദിക്ക് പാണ്ട്യ. ഏഴ് വർഷങ്ങളിൽ നാല് കിരീടങ്ങൾ നേടുമ്പോള്‍ ഹാര്‍ദ്ദിക്ക് പ്രധാന താരമായിരുന്നു.