പ്രിയ ചേതൂ….അവനെ ലോകകപ്പ് ടീമില്‍ എടുക്കൂ…ആവശ്യവുമായി മുന്‍ ഇന്ത്യന്‍ താരം

ടി20 ലോകകപ്പ് തുടങ്ങാന്‍ മാസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. പേസ് ബൗളിംഗ് ഡിപാര്‍ട്ട്മെന്‍റില്‍,ജസ്പ്രീത് ബുംറയും ഭുവനേശ്വര്‍ കുമാറും മാത്രമാണ് ഏറെകുറേ സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ അര്‍ഷദീപ് സിങ്ങിനെ പ്ലേയിങ്ങ് ഇലവനില്‍ ഉള്‍പ്പെടുത്തണം എന്ന ആവശ്യം ഉന്നയിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ശ്രീകാന്ത്. ഇതുവരെ 4 മത്സരങ്ങളില്‍ കളിച്ച താരം 6.51 എക്കണമിയില്‍ 6 വിക്കറ്റ് വീഴ്ത്തി.

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള മൂന്നാം ടി 0 മത്സരം ആരംഭിക്കുന്നതിന് മുമ്പ് ഫാൻ കോഡിനെക്കുറിച്ച് സംസാരിച്ച ശ്രീകാന്ത്, ഭാവിയിൽ ടി20 റാങ്കിങ്ങ് ചാർട്ടുകളിൽ അര്‍ഷദീപ് മുന്നില്‍ ഉണ്ടാകുമെന്ന് ശ്രീകാന്ത് പ്രവചനം നടത്തി.

Arshdeep singh

ടി20 ലോകകപ്പില്‍ അര്‍ഷദീപിനെ തിരഞ്ഞെടുക്കുവാനും ചീഫ് സെലക്ടറായ ചേതൻ ശർമ്മയോട് ആവശ്യപ്പെട്ടു. .‘ടി20യിലെ ഭാവി ലോക ഒന്നാം നമ്പര്‍ താരം ആയിരിക്കും അര്‍ഷദീപ. ഇതുവരെ മികച്ച പ്രകടനമാണ് അര്‍ഷദീപ് കാഴ്ചവെച്ചത്. പ്രിയ ചേതൂ, അവന്റെ പേര് കൂടി ഉള്‍പ്പെടുത്തൂ’ ശ്രീകാന്ത് പറഞ്ഞു.

ഡെത്ത് ഓവറുകളില്‍ റണ്‍സ് വഴങ്ങാന്‍ പിശുക്ക് കാട്ടുന്ന താരമാണ് അര്‍ഷദീപ്. കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം ഡെത്ത് ഓവറില്‍ അഞ്ച് ഓവറെങ്കിലും എറിഞ്ഞവരില്‍ ഇന്ത്യൻ ബൗളർമാരിൽ മികച്ച ഇക്കോണമി റേറ്റ് അർഷ്ദീപിനാണ്. ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടുന്നതിന്, ദീപക് ചാഹർ, ഹർഷൽ പട്ടേൽ, അവേഷ് ഖാൻ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരിൽ നിന്നാണ് പഞ്ചാബ് താരത്തിനു മത്സരം നേരിടേണ്ടി വരിക.