ഹര്‍ദിക് പാണ്ഡ്യയുടെ വിക്കറ്റിനെ ചൊല്ലി വിവാദം ; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം തേര്‍ഡ് അംപയറെ കണ്ടെത്തിയെന്ന് ആരാധകര്‍

ന്യൂസിലാന്റിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യയുടെ വിക്കറ്റിനെ ചൊല്ലി വിവാദം.പാണ്ഡ്യയെ തേര്‍ഡ് അംപയര്‍ തെറ്റായ തീരുമാനത്തിലൂടെയാണ് പുറത്താക്കിയതെന്ന് ഒരു കൂട്ടം ആരാധകര്‍ ആരോപിക്കുന്നു.

കിവീസ് ബൗളര്‍ ഡാരില്‍ മിച്ചലിന്‍റെ പന്തില്‍ പാണ്ഡ്യ ബൗള്‍ഡായി എന്നാണ് മൂന്നാം അംപയര്‍ വിധിച്ചത്. എന്നാല്‍ പന്ത് ബെയ്‌ല്‍സില്‍ കൊള്ളുകപോലും ചെയ്യാതെ വിക്കറ്റിന് പിന്നില്‍ കീപ്പര്‍ ടോം ലാഥമിന്‍റെ ഗ്ലൗസില്‍ എത്തുകയായിരുന്നു ചില ആരാധകര്‍ വാദിക്കുന്നത്. ഇരട്ടസെഞ്ച്വറി നേടിയ ശുഭ്മാന്‍ ഗില്ലിനൊപ്പം മികച്ച കൂട്ടുകെട്ടുമായി കളിക്കവെയാണ് തേര്‍ഡ് അംപയറുടെ തെറ്റായ തീരുമാനത്തില്‍ പാണ്ഡ്യക്ക് മൈതാനം വിടേണ്ടിവന്നത്.


38 പന്തില്‍ മൂന്ന് ബൗണ്ടറികളോടെ 28 റണ്‍സാണ് ഹാര്‍ദിക് പാണ്ഡ്യയുടെ സമ്പാദ്യം.
പന്താണോ ലാഥമിന്‍റെ ഗ്ലൗസാണോ സ്റ്റംപില്‍ കൊണ്ടത് എന്ന് ഏറെ നേരം പരിശോധിച്ചതിന് ശേഷം വിക്കറ്റായി പ്രഖ്യാപിച്ച മൂന്നാം അംപയറുടെ തീരുമാനം ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം അംപയറിങ് ആയിരുന്നുവെന്നും
ഹാര്‍ദിക്കിന്‍റേത് വിക്കറ്റ് അല്ല എന്ന് ഉറപ്പിച്ച് പറയുകയാണ് ആരാധകര്‍.

Previous articleതകര്‍പ്പന്‍ പ്രകടനവുമൊയി ശുഭ്മാന്‍ ഗില്‍. ❛ഡബിള്‍ സെഞ്ചുറി❜ പോരാട്ടത്തില്‍ ❛ഡബിള്‍ റെക്കോഡ്‌❜.
Next articleഒറ്റയാള്‍ പോരാട്ടവുമായി ബ്രെസ് വെല്‍ ; ആവേശപ്പോരാട്ടത്തില്‍ കിവീസിനെ പരാജയപ്പെടുത്തി ഇന്ത്യ