ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക്ക് പാണ്ട്യക്ക് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്‍ വളരെയേറെ നിര്‍ണായകമാണ്. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഫിറ്റ്നെസ് ഇല്ലാത്തതിനാല്‍ പന്തെറിയാത്തതിനാല്‍ ഇന്ത്യന്‍ ടീമിന്‍റെ ബാലന്‍സ് നഷ്ടമായിരുന്നു. പിന്നീട് ടീമില്‍ നിന്നും ഒഴിവാക്കിയിരുന്നു.
മെഗാ ലേലത്തിനു മുന്നോടിയായി ഫിറ്റ്നെസ് കാരണത്താല്‍ ഹാര്‍ദ്ദിക്ക് പാണ്ട്യയെ മുംബൈ ഇന്ത്യന്‍സും തഴഞ്ഞിരുന്നു. എന്നാല്‍ ശക്തമായി തിരിച്ചെത്തിയ ഹാര്‍ദ്ദിക്ക് പാണ്ട്യ ഫിറ്റ്നെസ് ടെസ്റ്റ് പാസ്സായാണ് ഐപിഎല്‍ കളിക്കാന്‍ എത്തിയത്. ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ക്യാപ്റ്റന്‍ റോളിലാണ് ഹാര്‍ദ്ദിക്ക് പാണ്ട്യ എത്തുന്നത്.
ലക്നൗനെതിരെയുള്ള ആദ്യ മത്സരത്തില്‍ 33 റണ്ണും നാലോവറും എറിഞ്ഞിരുന്നു. എന്നാല്‍ മത്സരത്തില്‍ വിക്കറ്റൊന്നും ലഭിച്ചിരുന്നില്ലാ. എന്നാല്‍ ഡല്‍ഹിക്കെതിരെയുള്ള മത്സരത്തില്‍ ആദ്യ പന്തില്‍ തന്നെ ഹാര്‍ദ്ദിക്ക് പാണ്ട്യക്ക് വിക്കറ്റ് ലഭിച്ചു. ടിം സെയ്‌ഫേര്‍ട്ടിനെ അഭിനവ് മനോഹറിന്‍റെ കൈകളില്‍ എത്തിച്ചാണ് സീസണിലെ ആദ്യ വിക്കറ്റ് ഹാര്‍ദ്ദിക്ക് പാണ്ട്യ നേടിയത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിനു വേണ്ടി ഹാര്‍ദ്ദിക്ക് പാണ്ട്യ മികച്ച പ്രകടനം നടത്തിയിരുന്നു.
27 പന്തില്‍ 4 ഫോറടക്കം 31 റണ്‍സാണ് ഓള്‍റൗണ്ടര്‍ നേടിയത്. ഹാര്‍ദ്ദിക്ക് ഇതേ ഫോം തുടരുകയാണെങ്കില്‍ വരുന്ന ഓസ്ട്രേലിയന്‍ ലോകകപ്പില്‍ പാണ്ട്യ ടീമിലുണ്ടാകും എന്ന് വളരെയേറെ ഉറപ്പാണ്.