❛പവര്‍ പാണ്ട്യ❜ ; ഫിനിഷിങ്ങുമായി ഇന്ത്യന്‍ ടീമിലേക്ക് തകര്‍പ്പന്‍ തിരിച്ചു വരവ്വ്

സൗത്താഫ്രിക്കന്‍ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മികച്ച സ്കോറാണ് വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സാണ് ഇന്ത്യ നേടിയത്. ഇഷാന്‍ കിഷന്‍റെയും ശ്രേയസ്സ് അയ്യരുടേയും ആക്രമണ തുടക്കം റിഷഭ് പന്ത് – ഹാര്‍ദ്ദിക്ക് പാണ്ട്യ ഫിനിഷിങ്ങിലൂടെ അവസാനിച്ചത്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ വെറും 18 പന്തില്‍ 46 റണ്‍സാണ് നേടിയത്.

ഇന്ത്യന്‍ ടീമിനെ നയിക്കുന്ന റിഷഭ് പന്ത് 16 പന്തില്‍ 29 റണ്‍സ് നേടി. 2 ഫോറും 2 സിക്സും നേടി. അതേ സമയം ഐപിഎല്‍ കിരീടം നേടി വമ്പന്‍ ഇന്ത്യന്‍ ടീമിലേക്ക് വമ്പന്‍ തിരിച്ചു വരവാണ് ഹാര്‍ദ്ദിക്ക് പാണ്ട്യ നടത്തിയത്. അവസാനം വരെ ക്രീസില്‍ നിന്ന ഹാര്‍ദ്ദിക്ക് പാണ്ട്യ 12 പന്തില്‍ 31 റണ്‍സാണ് നേടിയത്. 2 ഫോറും 3 സിക്സും നേടി.

FB IMG 1654788611055

സൗത്താഫ്രിക്കന്‍ ടീമിനെതിരെ ഇന്ത്യ ടീമിന്‍റെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് പിറന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ റുതുരാജും(23) ഇഷാന്‍ കിഷനും ചേര്‍ന്ന് 57 റണ്‍സ് കൂട്ടിചേര്‍ത്തു. 76 റണ്‍സോടെ ഇഷാന്‍ കിഷന്‍ ടോപ്പ് സ്കോററായപ്പോള്‍ ശ്രേയസ്സ് അയ്യര്‍ (36) മികച്ച പിന്തുണ നല്‍കി.

കേശവ് മഹാരാജ്, അന്‍റിച്ച് നോര്‍ക്കിയ, വെയ്ന്‍ പാര്‍ണല്‍, ഡ്വെയ്ന്‍ പ്രട്ടോറീയൂസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. അവസാന 5 ഓവറില്‍ 61 റണ്‍സാണ് ഇന്ത്യ നേടിയത്.

Previous article❝ഗംഭീരം അതി ഗംഭീരം❞ സൗത്താഫ്രിക്കന്‍ ബോളർമാരെ പറത്തി ഇഷാന്‍ കിഷാന്‍.
Next articleഅവഗണിച്ചത് ശരിയായില്ലാ. മറുവശത്ത് ഡീക്കെ ആണെന്ന് ഓര്‍ക്കണം