❛ജസ്റ്റ് മിസ്സ്❜. ബൗണ്ടറിയരികില്‍ ജീവന്‍ തിരിച്ചു കിട്ടി ലിവിങ്ങ്സ്റ്റോണ്‍ ; മികച്ച ഫീല്‍ഡിങ്ങുമായി ഹാര്‍ദ്ദിക്ക് പാണ്ട്യ.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക്ക് പാണ്ട്യ പഞ്ചാബ് കിംഗ്സിനെ ബാറ്റിംഗിനയക്കുകയായിരുന്നു. പഞ്ചാബ് ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളിനെ പുറത്താക്കി ഹാര്‍ദ്ദിക്ക് പാണ്ട്യ മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഹാര്‍ദ്ദിക്ക് പാണ്ട്യയുടെ ഒരു ഷോട്ട് ബോളില്‍ റാഷീദ് ഖാനു ക്യാച്ച് സമ്മാനിച്ച് മായങ്ക് അഗര്‍വാള്‍(5) മടങ്ങി. സീസണിലെ ആദ്യ മത്സരം കളിക്കുന്ന ബെയര്‍സ്റ്റോക്കും(8) കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലാ.

ഒന്‍പതാം ഓവറില്‍ മറ്റൊരു വിക്കറ്റ് വീഴേണ്ടതായിരുന്നു. റാഷീദ് ഖാനെ സിക്സ് അടിക്കാനുള്ള ശ്രമത്തിനിടെ ലിയാം ലിവിങ്ങ്സ്റ്റോണിനെ ബൗണ്ടറി ലൈനില്‍ ഹാര്‍ദ്ദിക്ക് പാണ്ട്യ പിടികൂടി. പന്ത് പിടിക്കുന്നതിനിടെ ബോഡി ബാലന്‍സ് നഷ്ടപ്പെട്ട പാണ്ട്യ സിക്സ് പോകും എന്ന് ഉറപ്പായതോടെ പന്ത് മുകളിലേക്ക് എറിഞ്ഞ് ബാലന്‍സ് വീണ്ടെടുത്ത് പന്ത് വീണ്ടും ക്യാച്ച് പിടിച്ചു.

4816808e bf9d 4246 a570 4b87e5dd19ac

എന്നാല്‍ റിപ്ലേയില്‍ ക്യാച്ച് പിടിക്കുന്നതിനിടെ ഹാര്‍ദ്ദിക്ക് പാണ്ട്യ ബൗണ്ടറി ലൈനില്‍ ടച്ച് ചെയ്തു എന്നതിനാല്‍ അംപയര്‍ സിക്സ് അനുവദിക്കുകയായിരുന്നു. ഈ സിക്സിനു മുന്‍പ് 14 റണ്‍സ് മാത്രമാണ് ഇംഗ്ലണ്ട് താരം നേടിയത്. ജീവന്‍ തിരിച്ചു കിട്ടിയ താരം പിന്നീട് 50 റണ്‍സ് കൂടി കൂട്ടിചേര്‍ത്തു.

27 പന്തില്‍ 7 ഫോറും 4 സിക്സും അടക്കം 64 റണ്‍സ് നേടിയ ലിവിങ്ങ്സ്റ്റോണിനെ റാഷീദ് ഖാന്‍ തന്നെയാണ് പുറത്താക്കിയത്. നേരത്തെ ക്യാച്ച് സിക്സായി മാറിയ ഡീപ് മിഡ് വിക്കറ്റില്‍ തന്നെയാണ് ക്യാച്ച് നേടിയത്. ഇത്തവണ ഫീല്‍ഡര്‍ ഡേവിഡ് മില്ലറായിരുന്നു.

Previous articleട്രയൽസിൽ തഴഞ്ഞത് മൂന്നുതവണ. ഇത് ബദോനിയുടെ മധുരപ്രതികാരം.
Next article1000 ഫോര്‍ തികച്ച് ശിഖാര്‍ ധവാന്‍. ഇന്ത്യന്‍ റെക്കോഡുമായി പഞ്ചാബ് ഓപ്പണര്‍