ഈ ഐപിഎൽ സീസണിൽ ഗുജറാത്ത് ടൈറ്റൻസിനെ കിരീടത്തിലേക്ക് നയിച്ച ഹാർദിക് പാണ്ട്യയുടെ ക്യാപ്റ്റന്‍സിക്ക് വന്‍ പ്രശംസയാണ് ലഭിക്കുന്നത്. പുറത്ത് ഉണ്ടായ പരിക്ക് മൂലം കാരണം ഇന്ത്യൻ ടീമിലെ സ്ഥാനം നഷ്ടമായ ഹാർദിക്ക്, ഐപിഎല്‍ സീസണിലൂടെ ശക്തനായി തിരിച്ചെത്തിരിക്കുകയാണ്. ഇതിനു പുറമേ സൗത്താഫ്രിക്കന്‍ പരമ്പരക്കുള്ള ഇന്ത്യൻ ടീമിലും താരം മടങ്ങിയെത്തിയിരുന്നു.
പതിനഞ്ച് ഐപിഎൽ മത്സരങ്ങളിൽ നിന്നും 487 റൺസും, 7.27 എക്കണോമി നിരക്കിൽ എട്ട് വിക്കറ്റുമാണ് ഗുജറാത്ത് ക്യാപ്റ്റന്‍ സ്വന്തമാക്കിയത്. അരങ്ങേറ്റം സീസണില്‍ തന്നെ ഗുജറാത്ത് ടൈറ്റൻസ് ചാമ്പ്യന്മാരായി മാറിയതിൽ പിന്നിൽ പ്രധാന പങ്ക് ഹാർദിക്കും വഹിച്ചിരുന്നു. ഇത് കൂടാതെ ബോളർമാരെ റൊട്ടേട്ട് ചെയ്ത് നിര്‍ണായക വിക്കറ്റുകള്‍ നേടിയ ഹാർദിക്കിന്റെ ക്യാപ്റ്റൻസിയും ഏറെ ചർച്ച വിഷയമായിരുന്നു.
മത്സരത്തിൽ മാറുന്ന സാഹചര്യങ്ങൾ അനുസരിച്ച് തീരുമാനങ്ങൾ എടുക്കാനുള്ള ഹാർദിക്കിന്റെ കഴിവ് എംഎസ് ധോണിയുമായി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരെക്കാർ താരതമ്യപ്പെടുത്തി. മത്സരഗതിക്ക് അനുയോജ്യമായി വളരെ നന്നായി ഹാർദിക്ക് പാണ്ട്യ ബാറ്റിംഗ് ചെയ്തു. എം എസ് ധോണിയേപ്പോലെയാണ് ഹാർദിക്ക് പാണ്ട്യ തന്റെ സ്വന്തം ടീമിനെ നയിച്ചത്.
❝മത്സരത്തിലെ സാഹചര്യങ്ങൾക്ക് അനുയോജ്യമായ രീതിയിലാണു ഹാർദിക് തീരുമാനങ്ങൾ എടുത്തത്. ക്യാപ്റ്റൻസി ഹാർദിക് ഏറെ ആസ്വദിക്കുന്നുണ്ടായിരുന്നു എന്നു തോന്നി. വളരെ ശാന്തനായാണു ഹാർദികിനെ കണ്ടതും❞ ക്രിക്ക്ഇന്‍ഫോ ഷോയില്‍ സഞ്ജയ് മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടു.