❛നെഹ്റ ഇങ്ങനെയാണ്❜ കപ്പടിച്ചതിനു പിന്നിലെ രഹസ്യം വ്യക്തമാക്കി ഹർദിക് പാണ്ട്യ.

ആദ്യ സീസൺ അരങ്ങേറി ആ തവണ തന്നെ കപ്പ് സ്വന്തമാക്കുക, അതും വമ്പൻമാരെ മുഴുവൻ മലർത്തിയടിച്ച്! സ്വപ്നതുല്യമായ നേട്ടം സ്വന്തമാക്കിയ സന്തോഷത്തിലാണ് ഗുജറാത്ത് ടൈറ്റൻസ് ടീമും ആരാധകരും. ടീമിൽ മാച്ച് വിന്നിംഗ് കെൽപ്പുള്ള വമ്പൻ താരങ്ങൾ അധികമില്ല എന്നുള്ള വിമർശനം തുടക്കം മുതൽ ഉണ്ടായിരുന്നു.

എന്നാൽ ഐപിഎൽ മാമാങ്കം കഴിഞ്ഞപ്പോൾ അതേ ടീം തന്നെയാണ് കപ്പ് പോക്കറ്റിലാക്കിയത്. എന്തുകൊണ്ടും ഒരു ഓൾറൗണ്ട് വിജയം എന്ന് ഉറപ്പായും പറയാവുന്ന നേട്ടം. ടീമിലെ എല്ലാ അംഗങ്ങൾക്കും ഒരേപോലെ ആവേശം പകരുന്ന വിജയം.

119a0c85 768d 44c3 bc75 cbe76278a04f

ആദ്യത്തെ വര്‍ഷംതന്നെ നമ്മള്‍ ഒരു സിക്‌സ് അടിച്ചിരിക്കുകയാണ്. ഐപിഎല്‍ കിരീടം നമ്മള്‍ നേടിയെടുത്തിരിക്കുന്നു. അഭിമാനിക്കാന്‍ ഇതില്‍പരം എന്താണുള്ളത്? നമ്മുടെ ബാറ്റിങ്ങും ബോളിങ്ങും അത്ര കരുത്തുറ്റതല്ലെന്നാണ് ആളുകള്‍ പറയുന്നത്. പക്ഷേ, നാം കപ്പു നേടിയ സ്ഥിതിക്ക് ഇനി കുഴപ്പമൊന്നും ഉണ്ടാകില്ലല്ലോ, വിജയത്തെക്കുറിച്ച് ഹർദിക് പാണ്ഡ്യ പറയുന്നതിങ്ങനെ.

cf8b5697 b3d1 4693 ad4f 6a40919a939b

പരിശീലനത്തിന് ഏറ്റവും അധികം പ്രാധാന്യം നല്‍കുന്ന ആളാണു നെഹ്‌റ. സാധാരണഗതിയില്‍ എല്ലാവരും ബാറ്റു ചെയ്തു കഴിഞ്ഞാല്‍പ്പിന്നെ പരിശീലനം അവസാനിപ്പിക്കുന്നതാണു മറ്റുള്ളവരുടെയൊക്കെ പ്രവണത. പക്ഷേ, നെഹ്‌റയുടെ കാര്യമെടുത്താല്‍ 20 മിനിറ്റ് അവശേഷിക്കുന്നുണ്ടെങ്കില്‍ അദ്ദേഹം ടീമിലെ താരങ്ങളോടു വീണ്ടും ബാറ്റുചെയ്യാന്‍ പറയും’.

393cec1b 21b4 43ad a839 ee38b11ce48d

എന്നാൽ ഹർദിക് ഇത്രയൊക്കെ പറയുമ്പോഴും ഒരു കള്ളച്ചിരിയോടെ ഇരിക്കുകയാണ് നെഹ്റ. ഇവൻ പറയുന്നത് മുഴുവൻ കള്ളം ആണ് എന്നു പറഞ്ഞു കൊണ്ടാണ് നെഹ്റ സംഭാഷണം അവസാനിപ്പിക്കുന്നത്. എന്തായാലും സാമൂഹ്യമാധ്യമങ്ങളിൽ ഇതിനകം ഈ വീഡിയോ ശ്രദ്ധ നേടുന്നുണ്ട്. നിരവധി ഗുജറാത്ത് ആരാധകർ ആണ് വീഡിയോ പങ്കുവയ്ക്കുന്നത്. ഇനിയുള്ള സീസണുകളിൽ ടീം കൂടുതൽ ഉയരങ്ങൾ സ്വന്തമാക്കും എന്ന പ്രതീക്ഷയിലാണവർ.