ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ വളരെ നിർണായക താരമാണ് ഹാർദിക് പാണ്ട്യ. മൂന്ന് ഫോർമാറ്റിലും ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും തിളങ്ങാറുള്ള ഹാർദിക്ക് ഏത് ടീമും ആഗ്രഹിക്കുന്ന ഒരു ആൾറൗണ്ടർ കൂടിയാണ്. എന്നാൽ പരിക്ക് കാരണം ഇന്ത്യൻ ടീമിൽ നിന്നും പുറത്തായ താരത്തിന് സന്തോഷം നൽകുന്ന വാർത്തകളല്ല ഇപ്പോൾ പുറത്ത് വരുന്നത്. ടി :20 ക്രിക്കറ്റ് ലോകകപ്പിൽ അടക്കം മോശം പ്രകടനം കാഴ്ചവെച്ച ഹാർദിക്ക് പാണ്ട്യ പൂർണ്ണ ഫിറ്റ്നസ് നേടാനായി കഠിന പരിശ്രമത്തിലാണ്.
താരത്തെ സൗത്താഫ്രിക്കക്ക് എതിരായ ഏകദിന പരമ്പരയിലും ഇന്ത്യൻ ക്രിക്കറ്റ് ടീം പരിഗണിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. അതേസമയം തന്റെ ഫിറ്റ്നസ്സിന് ഒപ്പം ബൗളിംഗ് മികവ് കൂടി വീണ്ടെടുക്കാനുള്ള പരിശീലനത്തിലാണ് താരം. താരം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ജിമ്മിലെ ചില വർക്ക്ഔട്ട് വീഡിയോകൾ പങ്കുവെച്ചിരുന്നു.
എന്നാൽ വളരെ അധികം പ്രതീക്ഷകൾ താരം നൽകിയ വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന, ടി :20 പരമ്പരകളിൽ ഹാർദിക്ക് പാണ്ട്യയെ പരിഗണിക്കില്ല എന്നാണ് ബിസിസിഐ പ്രതിനിധികൾ റിപ്പോർട്ടുകൾ നൽകുന്നത്. വിൻഡീസിനു എതിരായ ലിമിറ്റഡ് ഓവർ പരമ്പരകളിൽ ഹാർദിക്ക് പാണ്ട്യയെ അദേഹത്തിന്റെ ഫിറ്റ്നസ് പ്രശ്നങ്ങൾ കാരണം ടീമിലേക്ക് പരിഗണിക്കേണ്ട എന്നാണ് സീനിയർ സെലക്ഷൻ കമ്മിറ്റി തീരുമാനം. പകരം താരത്തിനോട് നാഷണൽ ക്രിക്കറ്റ് അക്കാഡമിയിൽ പരിശീലനം നടത്താൻ ആവശ്യപെട്ടതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇക്കഴിഞ്ഞ ഒരു വർഷമായി ബൌളിംഗ് അടക്കം ചെയ്യാൻ വളരെ അധികം ബുദ്ധിമുട്ടുന്ന ഹാർദിക്ക് പാണ്ട്യ ടി :20 ലോകകപ്പിൽ ആകെ രണ്ട് ഓവർ മാത്രമാണ് പന്തെറിഞ്ഞത്. ഐപിഎല്ലിൽ അടക്കം തിളങ്ങിയ വെങ്കടേഷ് അയ്യർ കിവീസിന് എതിരായ ടി :20 പരമ്പരയിൽ ഹാർദിക്ക് പാണ്ട്യക്ക് പകരം അരങ്ങേറ്റം നടത്തിയിരുന്നു. വിജയ് ഹസാരെയിൽ അടക്കം മികച്ച ഫോമിലുള്ള താരത്തെ കൂടുതൽ അവസരം നൽകി മുന്നോട്ട് കൊണ്ടുവരാനാണ് സെലക്ഷൻ കമ്മിറ്റി തീരുമാനം ഐപിഎല്ലിൽ മുംബൈ ഇന്ത്യൻ ടീമും ഹാർദിക്ക് പാണ്ട്യയെ ഒഴിവാക്കിയിരുന്നു.