2018ൽ വിരമിക്കാൻ പ്ലാൻ ചെയ്തിരുന്നു :വെളിപ്പെടുത്തലുമായി സൂപ്പർ താരം

അന്താരാഷ്ട്ര ക്രിക്കറ്റിലെ സ്പിൻ മാന്ത്രികനാണ് രവിചന്ദ്ര അശ്വിൻ. എക്കാലവും മികച്ച പ്രകടനങ്ങളുമായി കയ്യടികൾ നേടാറുള്ള അശ്വിൻ നീണ്ട ഇടവേളക്ക് ശേഷമാണ് ഇക്കഴിഞ്ഞ ടി :20 ക്രിക്കറ്റ്‌ ലോകകപ്പിൽ കൂടി ലിമിറ്റഡ് ഫോർമാറ്റിൽ ടീം ഇന്ത്യക്കായി തിരികെ എത്തിയത്.ഒരു കാലയളവിന് ശേഷം മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ സ്പിൻ ബൗളിംഗ് നയിക്കാന്‍ പോകുന്ന അശ്വിൻ തന്റെ ക്രിക്കറ്റ്‌ കരിയറിലെ അപൂർവ്വ സംഭവങ്ങളിൽ ഒന്നാണ് ഇപ്പോൾ വെളിപ്പെടുത്തുന്നത്.3 വർഷങ്ങൾ മുൻപ് അന്താരാഷ്ട്ര ക്രിക്കറ്റ്‌ കരിയറിന് അവസാനം കുറിച്ചാലോ എന്ന് പോലും ആലോചിച്ചിരുന്നുവെന്നാണ് അശ്വിൻ വെളിപ്പെടുത്തുന്നത്.

2018ൽ പരിക്ക് കാരണം ടീമിൽ നിന്നും വരെ പുറത്തായ തന്നോട് ഒരുവേള ആരും തന്നെ കരുണ കാണിച്ചില്ലെന്ന് പറഞ്ഞ അശ്വിൻ താൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കാനാണ് ആ സമയം തീരുമാനിച്ചതെന്നും പറഞ്ഞു. എന്നാൽ അത്തരം ഒരു തീരുമാനത്തിൽ വളരെ അധികം നിരാശയോടെയാണ് എത്തിയതെന്നും അശ്വിൻ വിശദമാക്കി.

” 2018ലെ ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ്‌ പരമ്പരക്ക്‌ ശേഷമാണ് ഞാൻ വിരമിക്കൽ എന്നൊരു തീരുമാനം ആലോചിച്ചത്. എനിക്ക് ആ പരമ്പരക്ക്‌ ശേഷം വളരെ നിരാശയാണ് അനുഭവപെട്ടത്. എന്നെ മറ്റാരും പിന്തുണക്കുന്നില്ല എന്നൊരു തോന്നൽ എനിക്കുണ്ടായി “അശ്വിൻ തന്റെ അനുഭവം വ്യക്തമാക്കി.

“2018-2020 കാലയളവിൽ ഞാൻ വളരെ അധികം പരിശ്രമിച്ചു. പലപ്പോഴും ഞാൻ പ്രതീക്ഷിച്ച ഫലം ലഭിച്ചില്ല. ഓരോ ആറ് ബോൾ എറിഞ്ഞ ശേഷവും ഞാൻ ദീർഘ ശ്വാസം എടുത്ത്. മുന്നേറാൻ ഞാൻ ഏറെ കഠിനമായി അധ്വാനിച്ചു.കൂടാതെ 2018ലെ ഇംഗ്ലണ്ട് ടെസ്റ്റ്‌ പരമ്പരക്ക്‌ ശേഷം എന്നെ ആരും പിന്തുണക്കുന്നില്ലയെന്ന് എനിക്ക് തോന്നി. ”

”പലർക്കും മികച്ച സപ്പോർട്ട് ലഭിക്കുന്നു. ഞാനും മോശം ഒരു താരം അല്ല. ഞാനും ഇന്ത്യൻ ടീമിനായി അനേകം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇന്ത്യൻ ടീമിനെ ഞാനും മത്സരങ്ങളിൽ ജയിച്ചിപ്പിച്ചിട്ടുണ്ട്. എനിക്ക് അത്‌ ഒരു വിഷമമായി തോന്നി ” അശ്വിൻ വെളിപ്പെടുത്തി.