ദ്രാവിഡിനെ ഒഴിവാക്കി അയാളെ കൊണ്ടുവരണം; ആവശ്യവുമായി മുൻ മുൻ ഇന്ത്യ താരം രംഗത്ത്.

images 87

ലോകകപ്പിലെ ദയനീയ പരാജയത്തിനു ശേഷം രൂക്ഷ വിമർശനമാണ് ഇന്ത്യൻ ടീമിനെതിരെ ഉയരുന്നത്. ഇംഗ്ലണ്ടിനെതിരെ സെമി ഫൈനലിൽ ആയിരുന്നു ഇന്ത്യ ലോകകപ്പിൽ പരാജയപ്പെട്ടത്. ആ തോൽവിക്ക് ശേഷം ഇന്ത്യൻ നായകൻ രോഹിത് ശർമക്കെതിരെയും മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിനെതിരെയുമാണ് എല്ലാ ഇന്ത്യൻ ആരാധകരും തിരിഞ്ഞത്. പല മുതിർന്ന കളിക്കാരെയും ടീമിൽ നിന്നും ഒഴിവാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

പ്രതിഭ തെളിയിച്ച യുവതാരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകാനാണ് മുൻ താരങ്ങൾ അടക്കം പലരും പറയുന്നത്. ഇപ്പോഴിതാ 20-20 യിലെ പരിശീലക സ്ഥാനത്തു നിന്ന് രാഹുൽ ദ്രാവിഡിനെ ഒഴിവാക്കണമെന്ന് ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ഇന്ത്യൻ ഇതിഹാസത്തിന് പകരം ആശിഷ് നെഹ്‌റയെ കുട്ടി ക്രിക്കറ്റിന്റെ പരിശീലകൻ ആക്കണമെന്നാണ് ഹർഭജൻ ആവശ്യപ്പെടുന്നത്. ദ്രാവിഡിനേക്കാൾ ട്വൻ്റി-20യിലെ നെഹ്റയുടെ അനുഭവ സമ്പത്ത് ഇന്ത്യൻ ടീമിന് ഗുണപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു.

images 88

” 20-20 ഫോർമാറ്റിൽ ഈ അടുത്ത് വിരമിച്ച ആശിഷ് നെഹ്റയെ പോലെ ഉള്ള ഒരാളെ പരിശീലകനായി നിയമിക്കാം. ഞാൻ ഈ കാര്യം പറയുന്നത് രാഹുലിനോട് എല്ലാ ബഹുമാനത്തോടെയുമാണ്. ഞങ്ങൾ ഒരുപാട് വർഷങ്ങൾ ഒരുമിച്ച് കളിച്ചിട്ടുണ്ട്. വലിയ അറിവുകൾ അദ്ദേഹത്തിന് ഉണ്ട്. പക്ഷേ 20-20 വളരെയധികം തന്ത്രപരമായ ഫോർമാറ്റ് ആണ്. ട്വൻ്റി ട്വൻ്റി ഫോർമാറ്റിൽ നിന്നും ദ്രാവിഡിനെ ഒഴിവാക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, ഈ അടുത്തിടെ വിരമിച്ച ആരെയെങ്കിലും സഹായിയായി നിയമിക്കണം.

Read Also -  സഞ്ചുവിന് ലോകകപ്പ് സ്വപനങ്ങള്‍ മറക്കാം. റിസര്‍വ് നിരയില്‍ മാത്രം സ്ഥാനം. റിപ്പോര്‍ട്ട്.
images 89

മികച്ച ക്രിക്കറ്റ് ബുദ്ധിയുള്ള ആശിഷ് നെഹ്റയെ പോലെയുള്ള ഒരാൾക്ക് അതിന് സാധിക്കും. അദ്ദേഹം ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനു വേണ്ടി ചെയ്തത് നോക്കൂ. അദ്ദേഹം ടീമിലേക്ക് വന്നാൽ യുവാക്കൾക്ക് വലിയ പ്രോത്സാഹനവും ആകും. നിലവിൽ ടീമിലെ ഏറ്റവും മികച്ച ഓൾറൗണ്ടറായ ഹർദിക് പാണ്ഡ്യ സ്ഥിരം 20-20യിലെ നായകനാകണം. അതിലും നല്ല ഒരു ചോയ്സ് വേറെയില്ല. ടീമിലെ ഏറ്റവും മികച്ച കളിക്കാരനാണ് അദ്ദേഹം. അദ്ദേഹത്തെ പോലെയുള്ള ആളുകളെ ടീമിൽ ആവശ്യമുണ്ട്.”- ഹർദിക് പറഞ്ഞു.

Scroll to Top