ഐപിൽ പതിനഞ്ചാം സീസണിൽ ഉടനീളം മികച്ച പ്രകടനങ്ങളുമായി കയ്യടികൾ നേടിയ ടീമാണ് സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ്. ഈ സീസണിൽ ബാറ്റ് കൊണ്ട് ക്യാപ്റ്റൻ സഞ്ജുവും തിളങ്ങിയത് രാജസ്ഥാൻ റോയൽസ് ടീമിന്റെ കുതിപ്പിന് പിന്നിലെ കാരണമായി മാറിയപ്പോൾ ഇന്ന് നടക്കുന്ന രണ്ടാം ക്വാളിഫൈറിൽ മികച്ചൊരു ജയം മാത്രമാണ് ആരാധകർ അടക്കം പ്രതീക്ഷിക്കുന്നത്. അതേസമയം ക്രിക്കറ്റ് ലോകത്ത് വളരെ ഏറെ ചർച്ചയായി മാറുന്നത് രാജസ്ഥാൻ ക്യാപ്റ്റൻ കൂടിയായ സഞ്ജു തന്നെ.
ഈ സീസണിൽ 400ലധികം റൺസ് നേടിയ സഞ്ജുവിനെ പക്ഷേ സൗത്താഫ്രിക്കക്ക് എതിരായ ടി :20 പരമ്പരയിലേക്കുള്ള ഇന്ത്യൻ ടീമിലേക്ക് പരിഗണിച്ചില്ല. അനേകം യുവ താരങ്ങളെ അടക്കം പരിഗണിച്ചിട്ടും സഞ്ജു സാംസണിനെ ഒഴിവാക്കിയത് ആരാധകരെയും നിരാശരാക്കി. പലപ്പോഴും ടീമിനായി വമ്പൻ സ്കോറിലേക്ക് എത്താൻ കഴിയതാത്തതാണ് സഞ്ജുവിന്റെ പ്രധാന പ്രശ്നം
ഇക്കാര്യം ഇപ്പോൾ ചൂണ്ടികാട്ടി രംഗത്ത് എത്തുകയാണ് മുൻ ഇന്ത്യൻ താരമായ ഹർഭജൻ സിംഗ്. ഈ സീസണിലും തന്റെ ടീമിനായി സഞ്ജു മികച്ച അനേകം ഇന്നിംഗ്സ് പുറത്തെടുത്തിട്ടുണ്ട് എങ്കിലും താരം വമ്പൻ സ്കോറിലേക്ക് ഏതാത്തത് തന്നെയാണ് ഭാജിയുടെ വിമർശനത്തിനുള്ള കാരണവും. സഞ്ജു സാംസൺ വളരെ അധികം ടാലെന്റ്റ് കൈവശമുള്ള ബാറ്റ്സ്മാണെന്ന് പറഞ്ഞ ഹർഭജൻ സഞ്ജുവിനെ ഇന്ത്യൻ സ്‌ക്വാഡിലേക്ക് എത്തിക്കാത്തത് ഒരൊറ്റ കാരണം എന്നും വിശദമാക്കി.
” സഞ്ജു ധാരാളം കഴിവുള്ള ബാറ്ററാണ്. അദ്ദേഹം ഈ ഐപിൽ സീസണിൽ ഉടനീളം മികച്ച 20റൺസും മുപ്പത് റൺസ് ഇന്നിംഗ്സുകളും കളിച്ചിട്ടുണ്ട്. എന്നാൽ ശേഷം അലക്ഷ്യമായി വിക്കെറ്റ് സഞ്ജു സ്വയം നഷ്ടമാക്കുന്നതാണ് നമ്മൾ കാണുന്നത്.സ്വയം ഫാസ്റ്റ് ബൗളർമാർക്ക് മുന്നിലും സ്പിന്നേഴ്സ് മുൻപിലും സഞ്ജു വിക്കെറ്റ് നഷ്ടമാക്കി മടങ്ങുന്നത് നമ്മൾ പലതവണ കണ്ടതാണ്. അദ്ദേഹം ഈ സീസണിൽ നേടിയ മുപ്പത് റൺസിന് ഒക്കെ പകരമായി 70 റൺസ് നേടിയിരുന്നേൽ ഉറപ്പായും ഇന്ത്യൻ കുപ്പായത്തിൽ കളിച്ചേനെ ” മുൻ ഇന്ത്യൻ ചൂണ്ടികാട്ടി