രാജസ്ഥാൻ്റെ ആ ദൗർബല്യം തിരിച്ചടിയായേക്കും. ചൂണ്ടിക്കാണിച്ച് സഞ്ജയ്.

images 43 1

ഐപിഎൽ പതിനഞ്ചാം സീസണിലെ രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസ് ഇന്ന് ആർസിബിയെ നേരിടുകയാണ്. ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്നവർ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. രാജസ്ഥാൻ റോയൽസ് ആദ്യ ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനോട് തോറ്റപ്പോൾ ആദ്യ എലിമിനേറ്ററിൽ ലക്നൗവിനെ തകർത്താണ് ആർസിബി രണ്ടാം ക്വാളിഫയറിൽ എത്തിയത്.

രണ്ടു ടീമുകൾക്കും ശക്തരായ താരനിരയുള്ളതാണ്. തോൽക്കുന്ന ടീം ഫൈനൽ കാണാതെ പുറത്താകുമെന്ന സ്ഥിതി ഉള്ളതിനാൽ രണ്ട് ടീമുകളും വിജയം മുന്നിൽ കണ്ട് തന്നെയായിരിക്കും ഇറങ്ങുക. അഹമ്മദാബാദ് സ്റ്റേഡിയത്തിൽ ഫ്ലാറ്റ് പിച്ച് ആണ് ഉള്ളത്. ഇപ്പോഴിതാ ഫ്ലാറ്റ് പിച്ചിൽ രാജസ്ഥാൻ്റെ പ്രശ്നം ആർ അശ്വിൻ ആണെന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് സഞ്ജയ് മജ്ഞരേക്കർ.

images 45 6

“ഫ്‌ളാറ്റ് ട്രാക്കിലെ രാജസ്ഥാന്‍ റോയല്‍സിന്റെ പ്രശ്‌നം ആര്‍ അശ്വിന്റെ ബൗളിങ്ങാണ്. എന്നാല്‍ പിച്ചില്‍ അല്‍പ്പം ടേണ്‍ ലഭിച്ചാല്‍ അശ്വിന്‍ ഏറ്റവും അപകടകാരിയായ ബൗളറായി മാറും. രണ്ട് സൂപ്പര്‍ സ്പിന്നര്‍മാരുള്ളത് രാജസ്ഥാനെ സംബന്ധിച്ച് ഗുണമാണ്. എന്നാല്‍ പിച്ചിന്റെ സ്വഭാവം എങ്ങനെയാവുമെന്ന് അറിയേണ്ടതായുണ്ട്.

images 44 4


അവസാന ഓവറുകളിലെ ബൗളിങ്ങാണ് രാജസ്ഥാന്റെ ദൗര്‍ബല്യം. ട്രന്റ് ബോള്‍ട്ട് ലോകോത്തര ബൗളറാണ്. എന്നാല്‍ ന്യൂബോളിലാണ് അവന് മികച്ച റെക്കോഡുള്ളത്. അവസാന ഓവറുകളിലെ അവന്റെ റെക്കോഡുകള്‍ പരിശോധിച്ചാല്‍ അത്ര മികച്ചതായി പറയാനാവില്ല. ഗുജറാത്തിനെതിരേ തിളങ്ങാനായില്ലെങ്കിലും അവസാന ഓവറുകളില്‍ മോശമല്ലാത്ത പ്രകടനമാണ് പ്രസിദ്ധ് ഈ സീസണില്‍ നടത്തിയിരിക്കുന്നത്. ഒബെഡ് മക്കോയിയും അവസാന ഓവറുകളില്‍ നന്നായി പന്തെറിയുന്നുണ്ട്.”-മഞ്ജരേക്കര്‍ പറഞ്ഞു.

Read Also -  ടെസ്റ്റ്‌ സ്റ്റൈലിൽ കോഹ്ലിയുടെ "ഇഴച്ചിൽ ഇന്നിങ്സ്". 43 പന്തുകളിൽ 51 റൺസ്. കളി മറന്നോ കിങ് ?
Scroll to Top