കളിക്കളത്തിൽ ഷെയിൻ വോൺ തന്നെ തെറ്റിദ്ധരിപ്പിച്ച സംഭവം വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം.

കഴിഞ്ഞമാസമാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ കണ്ണീരിലാഴ്ത്തി ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ ഈ ലോകത്തോട് വിട പറഞ്ഞത്. ഒരുപാട് ക്രിക്കറ്റ് കളിക്കാർക്ക് പ്രചോദനം നൽകിയ താരമായിരുന്നു ഷെയിൻ വോൺ. ലോകത്തിലെ എല്ലാ സ്പിന്നറുടെയും ഹീറോ ഷെയിൻ വോൺ തന്നെയായിരിക്കും. മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്ങിൻ്റെയും ഹീറോ ഈ ഓസ്ട്രേലിയൻ ഇതിഹാസം തന്നെയാണ്.

ഇപ്പോഴിതാ ക്രിക്കറ്റ് മൈതാനത്ത് ഷൈൻ വോൺ തന്നെ തെറ്റിദ്ധരിപ്പിച്ച സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്.
“എൻറെ പുസ്തകത്തിൽ ഞാൻ പ്രത്യേകം പരാമർശിച്ച ഒരു കഥ നിങ്ങളോട് പറയട്ടെ, രണ്ടായിരത്തി ഒന്നിൽ ഞാൻ 32 വിക്കറ്റ് നേടിയ ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ ആണ് ഞാൻ അദ്ദേഹത്തെ ശരിക്കും കാണുന്നത്. ചെന്നൈയിൽ നടന്ന മൂന്നാം ടെസ്റ്റിൽ സ്റ്റീവ് വോക്കൊപ്പം ബാറ്റ് ചെയ്യുകയായിരുന്നു അദ്ദേഹം. നോൺ സ്ട്രൈക്കർ എൻഡിൽ ആയിരുന്നു. റണ്ണിനായി നിൽക്കവേ ഞാൻ അദ്ദേഹത്തെ ആദരവോടെ നോക്കി കൊണ്ടിരിക്കുകയായിരുന്നു.

images 63

ഞാൻ അങ്ങനെ നോക്കി നിൽക്കുന്നത് അദ്ദേഹം കാണുകയും എന്നോട് എന്താണ് നിൻറെ പ്രശ്നം എന്നും എന്താണ് നോക്കുന്നത് എന്നും അദ്ദേഹം എന്നോട് ചോദിച്ചു. ഞാൻ മറ്റെന്തോ പറയാനോ ചെയ്യാനോ പോവുകയാണ് എന്നാണ് അദ്ദേഹം കരുതിയത്. അതുകൊണ്ട് തന്നെ ഞാൻ വോണിൻറെ അരികിലെത്തി പറഞ്ഞു.

images 61

‘നോക്കൂ സുഹൃത്തേ ഞാൻ എൻറെ അടുത്തു നിൽക്കുന്ന എൻറെ ഹീറോയെ ആരാധനയോടെ നോക്കുകയാണ് ചെയ്തത്, താങ്കൾ കളിക്കുന്നത് നേരിൽ കാണുകയെന്നത് എൻറെ സ്വപ്നം ആയിരുന്നു. ഇപ്പോൾ ഞാൻ താങ്കൾക്കൊപ്പം കളിക്കുന്നു. ഇതെനിക്ക് വലിയ നിമിഷമാണ്.’തെറ്റിദ്ധാരണ മാറിയ അദ്ദേഹം എന്നോട് നന്ദി പറഞ്ഞു.

images 62

അന്നുമുതൽ ഞങ്ങൾ തമ്മിൽ ആ ബന്ധം ഉണ്ടായിരുന്നു. ആ പരമ്പരയിൽ 32 വിക്കറ്റ് നേടിയ ശേഷം അദ്ദേഹം എന്നെ അഭിനന്ദിച്ചു. അതെന്നെ ശരിക്കും ഞെട്ടിച്ചു. ഞാൻ നന്നായി കളിച്ചു എന്നും ഇനിയും ഒരുപാട് ദൂരം പോകാനാകും എന്നും അദ്ദേഹം ആശംസിച്ചു.”‘ഹർഭജൻ പറഞ്ഞു.