ക്രിക്കറ്റ് ആരാധകർ എല്ലാം മുംബൈ ഇന്ത്യൻസ് ടീമിന്റെ ഇന്നലത്തെ ആറ് വിക്കറ്റ് ജയം ആഘോഷമാക്കി മാറ്റി കഴിഞ്ഞിരിക്കുകയാണ്. പഞ്ചാബ് കിങ്‌സ് ടീമിനെതിരെ ബാറ്റിങ്, ബൗളിംഗ് എല്ലാ മേഖലകളിലും മുന്നിൽ നിന്ന മുംബൈ ഇന്ത്യൻസ് ടീമിനായി വെടിക്കെട്ട് ബാറ്റിങ് പ്രകടനം അവസാന ഓവറുകളിൽ കാഴ്ചവെച്ച ഹാർദിക് പാണ്ട്യ, കിറോൺ പൊള്ളാർഡ് എന്നിവർ പുറത്തെടുത്തത് ഏറെ ശ്രദ്ധേയമായി മാറി. മത്സരത്തിൽ തോൽവി മുൻപിൽ കണ്ട രോഹിത്തിനും ടീമിനുമായി ഹാർദിക് പാണ്ട്യ 30 പന്തിൽ നാല് ഫോറും 2 സിക്സും അടക്കം 40 റൺസ് അടിച്ചെടുത്തപ്പോൾ കിറോൺ പൊള്ളാർഡ് ഏഴ് ബോളിൽ 1 ഡിക്സും 1 ഫോറും അടക്കം നിർണായകമായ 15 റൺസും സ്വന്തമാക്കി. മത്സരത്തിൽ രണ്ട് വിക്കറ്റുകൾ കൂടി വീഴ്ത്തിയ കിറോൺ പൊള്ളാർഡ് ഇന്നലെ മാൻ ഓഫ് ദി മാച്ച് അവാർഡ് നേടിയപ്പോൾ ഹാർദിക്കിന്റെ മിന്നും ഫോമിന്റെ കൂടി ആവേശത്തിൽ തന്നെയാണ് ഇന്ത്യൻ ആരാധകർ. ടി :20 ക്രിക്കറ്റ് ലോകകപ്പ് മുന്നിൽ നിൽക്കേ ഹാർദിക് പാണ്ട്യയുടെ മികച്ച ഫോം ഇന്ത്യൻ ടീം മാനേജ്മെന്റിനും സന്തോഷ വാർത്തയാണ് നൽകുന്നത്.
അതേസമയം ഐപിഎൽ സീസണിൽ തന്റെ ഫോം കണ്ടെത്തുവാൻ കഴിയാതെ വിഷമിക്കുന്ന ഹാർദിക് പാണ്ട്യക്ക് പഞ്ചാബ് കിങ്‌സ് ടീമിലെ ബൗളർമാരെ അതിവേഗം സിക്സറുകൾ അടക്കം പായിക്കുവാൻ കഴിഞ്ഞത് മുംബൈ ടീം നായകൻ രോഹിത്തിനും വളരെ അധികം ആശ്വാസമാണ്. എന്നാൽ മത്സരത്തിൽ പതിനേഴാം ഓവറിൽ മുഹമ്മദ് ഷമി എറിഞ്ഞ ഒരു ഷോർട്ട് ബോൾ ഹാർദിക് ശരീരത്തിൽ കൊണ്ടിരുന്നു. ഇതാണ് തനിക്ക് പുത്തൻ ഊർജമായി മാറിയത് എന്ന് വിശദമാക്കുകയാണ് ഹാർദിക് പാണ്ട്യ. മത്സരത്തിന് ശേഷം തന്റെ മനസ്സുതുറന്ന താരം ആ ഫാസ്റ്റ് ബോൾ ശരീരത്തിൽ കൊണ്ടത് വളരെ അധികം വഴിത്തിരിവായത് എന്ന് വ്യക്തമാക്കി. കൂടാതെ മുഹമ്മദ് ക്ഷമിക്കും തന്റെ നന്ദി പറയുകയാണ് ഹാർദിക് പാണ്ട്യ.
“ഓരോ മത്സരത്തിലും എന്റെ ടീമിനെയും ജയിപ്പിക്കണം എന്നൊരു ആഗ്രഹമാണ് എനിക്കുള്ളത്. സത്യത്തിൽ ഇന്നലെ ആണ് ഒരു ഷോർട്ട് ബോളാണ് എന്റെ ബാറ്റിങ്ങിൽ മാറ്റം കൊണ്ടുവന്നത്. ആ ഒരു മാറ്റത്തിന് മുഹമ്മദ് ഷമിക്കാണ് ഞാൻ നന്ദി പറയുക. ശരീരത്തിലേക്ക് വന്നുകൊണ്ട ആ പന്തിന് ശേഷമാണ് എനിക്ക് ആത്മവിശ്വാസം നേടുവാൻ കഴിഞ്ഞത്. അതിന് മുൻപ് ഞാൻ ശരിക്കും ഷോട്ടുകൾ പായിക്കാൻ വളരെ അധികം കഷ്ടപ്പെട്ടിരുന്നു. പൊള്ളാർഡ് അരികിൽ എത്തി ഇക്കാര്യം ഞാൻ വളരെ വിശദമായയി പറഞ്ഞതാണ് “ഹാർദിക് പാണ്ട്യ അഭിപ്രായം തുറന്നുപറഞ്ഞു.