ചെന്നൈ ടീമിന് അടുത്ത ധോണിയെ കിട്ടി :വെളിപ്പെടുത്തി ഉത്തപ്പ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്ന ടീമാണ് മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സ്.10 മത്സരങ്ങളിൽ 8 ജയവുമായി നിലവിൽ 16 പോയിന്റുകൾ നേടി പോയിന്റ് ടേബിളിൽ ഒന്നാമതാണ് ചെന്നൈ ടീം. കളിച്ച എല്ലാ സീസണിലും പ്ലേഓഫിൽ സ്ഥാനം നേടി ചരിത്രനേട്ടം സൃഷ്ടിച്ചിട്ടുള്ള ചെന്നൈ ടീമിന് കഴിഞ്ഞ ഐപിൽ സീസണിലാണ് അപൂർവ്വ നേട്ടം നഷ്ടമായത്. എന്നാൽ ഈ സീസണിൽ എല്ലാ ഹേറ്റേഴ്‌സിനുമുള്ള മറുപടി മികച്ച പ്രകടനത്തിൽ കൂടി നൽകുന്ന നായകൻ ധോണിയും സംഘവും മറ്റൊരു ഐപിൽ കിരീടമാണ് പ്രതീക്ഷിക്കുന്നത്. ചെന്നൈ ടീമിന്റെ കുതിപ്പിനും ഒപ്പം വളരെ അധികം കയ്യടികൾ നേടുന്നത് നായകൻ ധോണി കാഴ്ചവെക്കുന്ന ക്യാപ്റ്റൻസി മികവ് തന്നെയാണ്. ഐപില്ലിലെ ഏറ്റവും മികച്ച നായകനായ ധോണി ഈ സീസൺ ശേഷം ഐപിഎല്ലിൽ നിന്നും വിരമിക്കാനുള്ള തയ്യാറെടുപ്പുകൾ സജീവമാക്കുന്നുണ്ട് എന്നുള്ള വാർത്തകൾക്കിടയിൽ മറ്റൊരു പ്രധാന അഭിപ്രായം പങ്കുവെക്കുകയാണ് ചെന്നൈ സൂപ്പർ കിങ്‌സ് ഓപ്പണർ റോബിൻ ഉത്തപ്പ.

സീസണിൽ ഇതുവരെ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിൽ കളിക്കാൻ ഉത്തപ്പക്ക്‌ അവസരം ലഭിച്ചിട്ടില്ല. നിലവിൽ ഓപ്പണിങ് വിക്കറ്റിൽ വളരെ മികച്ച സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുന്ന ഋതുരാജ് ഗെയ്ക്ഗ്വാദ്, ഡൂപ്ലസിസ് എന്നിവർക്ക് അവസരം ലഭിക്കുമ്പോൾ ഇത്തവണ മലയാളി താരമായ ഉത്തപ്പക്ക്‌ പ്ലെയിങ് ഇലവനിൽ എത്തുവാൻ കഴിയുമോ എന്നത് സംശയമാണ്. എന്നാൽ ഈ സീസൺ ശേഷം ധോണി ചെന്നൈ സൂപ്പർ കിങ്‌സ് ടീമിനോട് വിടപറഞ്ഞാൽ ആരാകും നായകൻ എന്നത് പ്രധാന ചോദ്യമായി ഉയരുന്നുണ്ട്.അതിനിടയിൽ കൂടിയാണ് ഋതുരാജിനെ പുകഴ്ത്തിയുള്ള ഉത്തപ്പയുടെ അഭിപ്രായം. ചെന്നൈ ടീം ട്വിറ്ററിൽ പോസ്റ്റ്‌ ചെയ്ത വീഡിയോയിൽ യുവതാരത്തെ കുറിച്ചുള്ള അഭിപ്രായം വിശദമാക്കുകയാണ് ഉത്തപ്പ.

images 2021 09 29T125523.439

“പവർപ്ലേയിൽ വിക്കറ്റ് നഷ്ടമാകാതെ കളിക്കാനാണ് ഞങ്ങളുടെ ഓപ്പണിങ് ജോഡി ശ്രമിക്കുന്നത്. ചെന്നൈ ടീമിന് എല്ലാ മികച്ച തുടക്കവും ലഭിക്കുന്നത് ഋതുരാജ് ഗെയ്ക്ഗ്വാദിന്റെ കൂടി വലിയ മിടുക്കാണ്. അവൻ ധോണിയെ പോലെ ഒരു താരമാണ്. വളരെ അധികം ശാന്തത കളിക്കളത്തിലും പുറത്തും എല്ലാം തന്നെ കാണിക്കുന്ന അവൻ ചെന്നൈ ടീമിന്റെ ഭാഗ്യവും ഒപ്പം ഭാവി പ്രതീക്ഷയുമാണ് “റോബിൻ ഉത്തപ്പ വാചലനായി. ഈ സീസണിൽ കളിച്ച 10 മത്സരങ്ങളിൽ നിന്നും ഗെയ്ക്ഗ്വാദ് 362 റൺസ് അടിച്ച് കഴിഞ്ഞു.