മത്സരം സ്ലോ ചെയ്യാൻ കോച്ചിന്റെ നിർദ്ദേശം, മൈതാനത്ത് വീണ് പരിക്കഭിനയിച്ച് ഗുൽബദീൻ.

ആത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ ഒരു ത്രില്ലിംഗ് വിജയം സ്വന്തമാക്കിയാണ് അഫ്ഗാനിസ്ഥാൻ 2024 ട്വന്റി20 ലോകകപ്പിന്റെ സെമിഫൈനലിലേക്ക് എത്തിയിരിക്കുന്നത്. ഇതാദ്യമായാണ് അഫ്ഗാനിസ്ഥാൻ ഒരു ലോകകപ്പിന്റെ സെമിഫൈനലിൽ സ്ഥാനം ഉറപ്പിക്കുന്നത്.

മാത്രമല്ല അഫ്ഗാന്റെ ഈ വിജയത്തോടുകൂടി ഓസ്ട്രേലിയ, ബംഗ്ലാദേശ് എന്നീ ടീമുകൾ സെമി കാണാതെ പുറത്തായിട്ടുമുണ്ട്. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ 8 റൺസിന്റെ വിജയമാണ് അഫ്ഗാനിസ്ഥാൻ നേടിയത്. എന്നാൽ മത്സരത്തിൽ അഫ്ഗാൻ താരം ഗുൽബദിൻ നൈബിന്റെ ഒരു അഭിനയമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

448927808 7780524538698516 6126569796629452501 n

മത്സരത്തിൽ മികച്ച ബോളിംഗ് പ്രകടനത്തോടെ അഫ്ഗാനിസ്ഥാൻ മികവ് പുലർത്തുകയായിരുന്നു. ബംഗ്ലാദേശ് 81 റൺസ് നേടുന്നതിനിടെ അവരുടെ 7 വിക്കറ്റുകൾ സ്വന്തമാക്കാൻ അഫ്ഗാനിസ്ഥാന് സാധിച്ചിരുന്നു. ഈ സമയത്ത് മഴയെത്തിയത് അഫ്ഗാനിസ്ഥാനെയും കോച്ച് ജൊനാദൻ ട്രോട്ടിനെയും ആശങ്കയിലാക്കി. ആ സന്ദർഭത്തിൽ 83 റൺസായിരുന്നു ബംഗ്ലാദേശിന്റെ പാർ സ്കോർ. എന്നാൽ 81 റൺസ് നേടാനേ ബംഗ്ലാദേശിന് സാധിച്ചുള്ളൂ. അതിനാൽ മത്സരം സ്ലോ ചെയ്യേണ്ടത് അഫ്ഗാനിസ്ഥാന്റെ ആവശ്യമായിരുന്നു. കോച്ച് ട്രോട്ട് ഇക്കാര്യം കൃത്യമായി താരങ്ങളെ അറിയിച്ചു.

മത്സരം സ്ലോ ചെയ്യണമെന്ന് കൃത്യമായി ബോധ്യമായതോടെ അഫ്ഗാനിസ്ഥാൻ താരം ഗുൽബദിൻ ഒരു തന്ത്രം ഇറക്കി. സ്ലിപ്പിൽ നിന്ന ഗുൽബിൽ പെട്ടെന്ന് താഴേക്ക് വീഴുകയാണ് ഉണ്ടായത്. ഹാംസ്ട്രിംഗ് പ്രശ്നമാണ് എന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ ഗുൽബദിൻ നിലത്ത് വീണു. ഇതോടെ കീപ്പർ ഫിസിയോയെ കൈ കാട്ടി വിളിച്ചു. ഇങ്ങനെ മത്സരം വൈകിപ്പിക്കാൻ അഫ്ഗാനിസ്ഥാന് സാധിച്ചു. എന്നാൽ ഗുൽബദിൻ ഇത്തരത്തിൽ മൈതാനത്ത് വീണത് അഫ്ഗാനിസ്ഥാൻ നായകൻ റാഷിദ് ഖാന് വലിയ സന്തോഷം ഉണ്ടാക്കിയില്ല. എന്തു സംഭവിച്ചു എന്ന് നിരന്തരം ഗുൽബദിൻ റാഷിദിനോട് ചോദിച്ചു. ഈ സമയത്ത് മഴയെത്തുകയും താരങ്ങൾ മൈതാനം വിടുകയുമാണ് ചെയ്തത്.

https://twitter.com/SportsProd37/status/1805457637489742058

മൈതാനത്തു നിന്ന് പതിയെയാണ് ഗുൽബദിൻ മടങ്ങിയത്. ഇതേ സംബന്ധിച്ച് വലിയ ചർച്ചയാണ് കമന്ററി ബോക്സിൽ അടക്കം ഉണ്ടായത്. ഓസ്കാർ ലെവൽ അഭിനയമാണ് ഗുൽബദിൻ മൈതാനത്ത് കാഴ്ചവച്ചത് എന്ന് കമന്ററി ബോക്സിൽ സൈമൺ ഡൂൾ അടക്കമുള്ളവർ പറയുകയുണ്ടായി. സാമൂഹ്യ മാധ്യമങ്ങളിലും ഇതേ സംബന്ധിച്ച് ചർച്ചകൾ ഉയർന്നു. “മത്സരം സ്ലോ ചെയ്യാൻ കോച്ച് ആവശ്യപ്പെട്ടു. പെട്ടെന്ന് തന്നെ സ്ലിപ്പിൽ നിന്ന ഗുൽബദിൻ മൈതാനത്ത് വീണു. അത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല.”- സൈമൺ ഡൂൽ കമന്ററി ബോക്സിൽ പറയുകയുണ്ടായി. ഈ അഭിനയത്തിന് ഗുൽബദിൻ പിഴ അർഹിക്കുന്നുണ്ട് എന്നും കമന്ററി ബോക്സ്‌ അംഗങ്ങൾ സൂചിപ്പിച്ചിരുന്നു.

Previous articleലോ സ്കോറിങ്ങ് ത്രില്ലര്‍. ബംഗ്ലാദേശിനെ തോല്‍പ്പിച്ച് അഫ്ഗാന്‍ സെമിഫൈനലില്‍. ഓസ്ട്രേലിയ പുറത്ത്.
Next articleലാറയ്ക്ക് കൊടുത്ത വാക്കാണ് ഞങ്ങൾ പാലിച്ചത്. ലാറ മാത്രമാണ് ഞങ്ങൾ സെമിയിലെത്തുമെന്ന് പറഞ്ഞത് – റാഷിദ് ഖാൻ.