അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും തന്റെ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചാണ് ക്രിക്കറ്റ് പ്രേകികളെ എല്ലാം കിവീസ് സീനിയർ ബാറ്റ്‌സ്മാൻ റോസ് ടെയ്ലർ ഞെട്ടിച്ചത്. ബംഗ്ലാദേശിന് എതിരെ ഇപ്പോൾ പുരോഗമിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിന് ശേഷം ടെസ്റ്റ് ക്രിക്കറ്റ് കരിയർ അവസാനിക്കുന്ന ടെയ്ലർക്ക് അവസാന ഇന്നിങ്സിന് മുൻപായി ആദരവ് നൽകി ബംഗ്ലാദേശ് ടീം.
രണ്ടാം ദിനം ബാറ്റിംഗിന് എത്തിയ റോസ് ടെയ്ലർക്ക് ക്രീസിലേക്ക് എത്തുന്നതിന് മുൻപാണ് ബംഗ്ലാദേശ് താരങ്ങൾ എല്ലാം ചേർന്ന് ഗംഭീര സ്വീകരണം നൽകിയത്. താരത്തിന് ഒന്നാം ഇന്നിങ്സിൽ ബാറ്റ് ചെയ്യാൻ ക്രീസിലേക്ക് എത്തിയപ്പോഴാണ് ബംഗ്ലാദേശ് ടീം ഗാർഡ് ഓഫ് ഹോണർ നൽകിയത്.
ക്യാപ്റ്റന്‍റെ നേതൃത്വത്തിൽ ഗാർഡ് ഓഫ് ഹോണർ സ്വീകരിച്ച റോസ് ടെയ്ലർ എല്ലാ ആദരവിനും നന്ദി പറഞ്ഞു കൂടാതെ ബാറ്റ് ചെയ്യാൻ എത്തിയ താരത്തിന് കയ്യടികൾ നൽകിയാണ് കാണികളും ടീം അംഗങ്ങളും വരവ് ഒരുക്കിയത്.
ടെസ്റ്റ് ക്രിക്കറ്റിൽ മോശം ബാറ്റിംഗ് ഫോമിലുള്ള താരം ഒന്നാം ഇന്നിങ്സിൽ 39 ബോളിൽ 4 ഫോർ അടക്കം 28 റൺസ് നേടിയപ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 521 റൺസിൽ ന്യൂസിലന്‍റ് ഡിക്ലയർ ചെയ്തു.കിവീസ് ടീമിനായി നായകൻ ടോം ലാതം 252 റൺസ് നേടിയപ്പോൾ കോൻവേ മറ്റൊരു ടെസ്റ്റ് സെഞ്ച്വറി നേടി.
അതേസമയം മറുപടി ബാറ്റിങ്ങിൽ ഒൻപത് വിക്കറ്റുകൾ നഷ്ടത്തിൽ 105 റൺസ് എന്നുള്ള സ്കോറിൽ തകർച്ച നേരിടുകയാണ് ബംഗ്ലാദേശ് ടീം. നേരത്തെ ടെസ്റ്റ് ആരംഭിക്കും മുൻപായി ദേശീയ ഗാനം ആലപിച്ചപ്പോൾ റോസ് ടെയ്ലർ കരഞ്ഞത് ശ്രദ്ധേയമായിരുന്നു. വളരെ വൈകാരികനായി താരം വിതുമ്പി.112 ടെസ്റ്റുകളിൽ നിന്നായി 7656 റൺസാണ് റോസ് ടെയ്ലർ അടിച്ചെടുത്തിട്ടുള്ളത്.