അവർ വേറെ ലെവലായി മാറും : ഇന്ത്യൻ ജയം പ്രവചിച്ച് ഹർഭജൻ സിങ്

ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം വളരെ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് സൗത്താഫ്രിക്ക : ഇന്ത്യ മൂന്നാമത്തെ ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരത്തിനായിട്ടാണ്. രണ്ട് ടീമുകളും ഓരോ മത്സരം ജയിച്ച് ടെസ്റ്റ്‌ പരമ്പരയിൽ 1-1ന് ഒപ്പം നിൽക്കുമ്പോൾ ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ കുതിപ്പും നിർണായകമായ ടെസ്റ്റ്‌ പരമ്പരയുമാണ് ഇരു ടീമുകളും ലക്ഷ്യമിടുന്നത്.

രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ടീമിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച വൻ ആത്മവിശ്വാസത്തിൽ സൗത്താഫ്രിക്ക കളിക്കാൻ എത്തുമ്പോൾ നായകൻ വിരാട് കോഹ്ലി തിരികെ ടീമിലേക്ക് വരുന്ന ബലത്തിലാണ് ഇന്ത്യൻ സംഘം. എന്നാൽ കേപ്ടൗൺ പിച്ചിൽ കളിക്കാനായി എത്തുമ്പോൾ മധുര ഓർമ്മകളല്ല ടീം ഇന്ത്യക്ക് ഉള്ളത്. കേപ്ടൗണിൽ ഇതുവരെ ഒരു ടെസ്റ്റ്‌ മത്സരവും ജയിക്കാൻ ഇന്ത്യൻ ടീമിന് സാധിച്ചിട്ടില്ല. അതേസമയം മൂന്നാം ടെസ്റ്റ്‌ മത്സരത്തിൽ ഇന്ത്യൻ ടീമിന് മികച്ച ജയം ഉറപ്പാണെന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്.

മികച്ച പേസർമാരുള്ള ഇന്ത്യൻ ടീമിന് മൂന്നാം ടെസ്റ്റിൽ സൗത്താഫ്രിക്കയെ വീഴ്ത്താൻ കഴിയുമെന്നാണ് മുൻ താരം ഹർഭജൻ സിങ്ങിന്‍റെ അഭിപ്രായം. ഒരിക്കൽ പോലും മുൻപ് ഇന്ത്യൻ ടീമിന്റെ കൈവശം 145 കിലോമീറ്റർ പ്ലസ് സ്പീഡിൽ ബൗൾ ചെയ്യുന്ന നാല് പേസർമാരുടെ സംഘം ഉണ്ടായിട്ടില്ല എന്നാണ് ഹർഭജൻ സിങ് നിരീക്ഷണം.

“മുൻപ് ഞങ്ങൾ അവിടെ പര്യടനം നടത്തുമ്പോഴോ മറ്റേതെങ്കിലും ടീം അവിടെ പര്യടനം നടത്തുമ്പോഴോ ആ പിച്ചുകളിൽ 145 ന് മുകളിൽ പന്തെറിയാൻ ഞങ്ങൾക്ക് നാല് ഫാസ്റ്റ് ബൗളർമാരുടെ മനോഹരമായ ഈ ഒരു ആഡംബരമുണ്ടായിരുന്നില്ല. പക്ഷെ ഈ ഇന്ത്യൻ ടീം അക്കാര്യത്തിൽ വളരെ ഏറെ വ്യത്യാസമാണ് “ഹർഭജൻ സിംഗ് തുറന്ന് പറഞ്ഞു.

“എനിക്ക് ഉറപ്പുണ്ട് ഇന്ത്യൻ ടീം നാളെ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിൽ ജയവും സ്വന്തമാക്കും. ചരിത്ര പരമ്പര നേട്ടം അവർ കേപ്ടൗണിൽ കരസ്ഥമാക്കും. ഇന്ന് ഇന്ത്യൻ ടീമിനോപ്പം മുഹമ്മദ്‌ ഷമി, ജസ്‌പ്രീത് ബുംറ, ഉമേഷ്‌ യാദവ്, സിറാജ്, താക്കൂർ എന്നിവർ ഫാസ്റ്റ് ബൗലർമാരായി ഉണ്ട്. അവർ എല്ലാം ടോപ് ക്ലാസ്സ്‌ ഫാസ്റ്റ് ബൗളർമാരാണ്. മുൻപ് തന്നെ ഞങ്ങൾ സൗത്താഫ്രിക്കൻ മണ്ണിൽ ടെസ്റ്റ്‌ പരമ്പര നേട്ടം ഇത്തരം ഫാസ്റ്റ് ബൗളർമാരുണ്ടേൽ സ്വന്തമാക്കിയേനെ ” ഹർഭജൻ സിംഗ് വാചാലനായി.