കാര്യവട്ടത്ത് ലോകകപ്പ് പരിശീലന മത്സരം. ഇന്ത്യന്‍ ടീം എത്തുന്നു.

2023 ഏകദിന ലോകകപ്പിനുള്ള മത്സരക്രമം പ്രഖ്യാപിച്ചപ്പോള്‍ തിരവന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് ലീഗ് സ്റ്റേജ് മത്സരങ്ങള്‍ ഒന്നും ലഭിച്ചില്ല. അതേ സമയം ലോകകപ്പിനു മുന്നോടിയായി നടക്കുന്ന സന്നാഹ മത്സരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. സെപ്തംബര്‍ 29 മുതല്‍ ഒക്ടോബര്‍ 3 വരെയാണ് സന്നാഹ മത്സരങ്ങള്‍ നടക്കുക. ഗുവഹത്തി, ഹൈദരബാദ് എന്നീ നഗരങ്ങളാണ് മറ്റ് വേദികള്‍.

FzoKX3VXwAkFSyp

ഇന്ത്യന്‍ ടീമും സന്നാഹ മത്സരം കളിക്കാന്‍ തിരുവന്തപുരത്ത് എത്തും. സെപ്തംബര്‍ 30 ന് ഗുവഹത്തിയിലാണ് ഇന്ത്യയുടെ ആദ്യ പരിശീലന മത്സരം. ഇംഗ്ലണ്ടാണ് എതിരാളികള്‍. ഇന്ത്യയുടെ രണ്ടാം മത്സരം ഒക്ടോബര്‍ 3 ന് ക്വാളിഫയര്‍ ജയിച്ച് എത്തുന്ന ടീമുമാമായാണ്. തിരുവന്തപുരത്താണ് മത്സരം.

ഇതാദ്യമായാണ് ഇന്ത്യ ഒറ്റക്ക് ലോകകപ്പ് നടത്തുന്നത്. 10 ടീമുകളാണ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുക. 8 ടീമുകള്‍ യോഗ്യത നേടിയപ്പോള്‍ 2 ടീമുകള്‍ക്കായി യോഗ്യത മത്സരങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സിംബാബ്വേ, ശ്രീലങ്ക, നെതര്‍ലണ്ട്, ഒമാന്‍, വിന്‍ഡീസ്, സ്കോട്ടലന്‍റ് തുടങ്ങിയ ടീമുകളാണ് യോഗ്യതക്കായി കളിക്കുന്നത്.

Previous articleവിൻഡീസിനെതിരെ സഞ്ജു ടീമിൽ കളിക്കില്ല, പകരം കിഷനെ ഇറക്കണമെന്ന് മുൻ സെലക്ടർ.
Next articleസഞ്ജു ആ 2 യുവതാരങ്ങളെ കണ്ടുപഠിക്കണം. അങ്ങനെയെങ്കിൽ ഇന്ത്യൻ ടീമിൽ ഇടം കിട്ടും. സാബാ കരീമിന്റെ ഉപദേശം.