സഞ്ജു ആ 2 യുവതാരങ്ങളെ കണ്ടുപഠിക്കണം. അങ്ങനെയെങ്കിൽ ഇന്ത്യൻ ടീമിൽ ഇടം കിട്ടും. സാബാ കരീമിന്റെ ഉപദേശം.

Ft3AeTCaQAEVogl

നിലവിൽ ഇന്ത്യയുടെ ഏകദിന ടീമിൽ സ്ഥാനം കണ്ടെത്താനായി വിഷമിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. തനിക്ക് ലഭിച്ച അവസരങ്ങളിലൊക്കെ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും സ്ഥിരത കൈവരിക്കാൻ സഞ്ജു സാംസണ് സാധിക്കാതെ വന്നു. ഇതോടെ പലപ്പോഴും സഞ്ജു ടീമിന് പുറത്താവുന്നതാണ് കാണാൻ സാധിച്ചത് ഇപ്പോൾ ഇന്ത്യയുടെ നാലാം നമ്പറിൽ സൂര്യകുമാർ യാദവ്, ഇഷാൻ കിഷാൻ തുടങ്ങിയവരോടാണ് സഞ്ജു മത്സരിക്കുന്നത്. വരുന്ന വിൻഡീസിനെതിരായ പരമ്പരയിൽ ഇവരെക്കാൾ മികച്ച പ്രകടനം പുറത്തെടുത്താൽ മാത്രമേ സഞ്ജുവിന് 2023 ഏകദിന ലോകകപ്പിൽ ടീമിൽ ഇടംകണ്ടെത്താൻ സാധിക്കൂ. ഇന്ത്യൻ ടീമിലെ സഞ്ജുവിന്റെ പ്രധാന പ്രശ്നങ്ങളെപ്പറ്റി സംസാരിച്ചുകൊണ്ട് രംഗത്തിരിക്കുകയാണ് മുൻ ഇന്ത്യൻ സെലക്ടർ സാബാ കരീം.

വിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ സഞ്ജു സാംസനെ കളിപ്പിക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു കരീം. 2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ ജയിസ്വാളും തിലക് വർമ്മയും നടത്തിയത് പോലെയുള്ള പ്രകടനം സഞ്ജു സാംസണും നടത്തണമെന്നാണ് കരീം പറയുന്നത്. “നിലവിൽ ഇന്ത്യയുടെ മുൻപിൽ ഒരുപാട് ഓപ്ഷനുകളില്ല. ഈ സാഹചര്യത്തിൽ സഞ്ജു സാംസൺ പ്ലേയിംഗ് ഇലവനിൽ വേണമെന്നാണ് എന്റെ ആഗ്രഹം. സഞ്ജു ടീമിൽ കളിക്കുകയും സ്ഥിരതയോടെ പ്രകടനങ്ങൾ കാഴ്ചവയ്ക്കുകയും ചെയ്യണം. ഇങ്ങനെ നടന്നാൽ മാത്രമേ ഇന്ത്യൻ ടീമിലെ മറ്റു കളിക്കാരെ വെല്ലുവിളിക്കാൻ സഞ്ജുവിന് സാധിക്കൂ. എന്നാൽ കഴിഞ്ഞ സമയങ്ങളിൽ സഞ്ജുവിന് ഇതിന് സാധിച്ചിട്ടില്ല എന്നതാണ് നിർഭാഗ്യകരമായ കാര്യം.”- കരീം പറയുന്നു.

Read Also -  "ഈ സാഹചര്യമായിരുന്നു എനിക്കാവശ്യം, റിങ്കുവും നിതീഷും കസറി", പ്രശംസകളുമായി സൂര്യകുമാർ യാദവ്.

“ഇന്ത്യൻ പ്രീമിയർ ലീഗിലെ കണക്കുകൾ എടുത്ത് പരിശോധിക്കുകയാണെങ്കിൽ, സഞ്ജു അസ്ഥിരമായ പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. ചില മത്സരങ്ങളിൽ മാത്രമാണ് സഞ്ജു സാംസൺ നന്നായി പെർഫോം ചെയ്യുന്നത്. 2023 ഐപിഎല്ലിൽ രാജസ്ഥാൻ ടീമിനുവേണ്ടി ജയിസ്വാളും മുംബൈ ടീമിന് വേണ്ടി തിലക് വർമ്മയും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കുകയുണ്ടായി. ഇത്തരം പ്രകടനങ്ങളാണ് സഞ്ജുവിൽ നിന്ന് ഞാൻ പ്രതീക്ഷിക്കുന്നത്. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തിൽ സഞ്ജു ഇത്തരത്തിൽ മികവ് പുലർത്തുന്നില്ല എന്നതാണ് വസ്തുത.”- കരീം കൂട്ടിച്ചേർത്തു.

“ഞാൻ സഞ്ജുവിൽ ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്. കാരണം അത്രമാത്രം മികച്ച ക്രിക്കറ്ററാണ് സഞ്ജു സാംസൺ. എന്നാൽ സ്ഥിരതയോടെ സഞ്ജു കളിക്കുന്നില്ല എന്നതാണ് വാസ്തവം. ഈ കാരണം കൊണ്ടാണ് സഞ്ജുവിന് ഇന്ത്യയുടെ ഏകദിന ടീമിൽ സ്ഥാനമുറപ്പിക്കാൻ സാധിക്കാതെ വരുന്നത്. കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യൻ ടീമിന്റെ സെലക്ടർമാർ സഞ്ജുവിനെ മാറ്റിനിർത്താനും കാരണം ഈ അസ്ഥിരതയോടെയുള്ള പ്രകടനങ്ങളാണ്. വരും മത്സരങ്ങളിൽ സഞ്ജു ഇത് ഒഴിവാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്”- കരീം പറഞ്ഞുവെക്കുന്നു.

Scroll to Top